നാടുകാണി ചുരത്തിൽ കൗതുകക്കാഴ്ചയൊരുക്കി കാട്ടാനക്കൂട്ടം; ദൃശ്യങ്ങൾ!

wild elephant
SHARE

നാടുകാണി ചുരം പാതയിൽ യാത്രക്കാർക്ക് കൗതുകക്കാഴ്ചയൊരുക്കി മിക്കസമയത്തും കാട്ടാനക്കൂട്ടം.  ആനക്കൂട്ടം തീറ്റ തിന്നുന്ന കാഴ്ച ആസ്വദിച്ചാണ് മലപ്പുറം വഴിക്കടവ് വഴി ഇതരസംസ്ഥാനങ്ങളിലേക്കുളള സഞ്ചാരം.

ചുരം പാതയിലെ ഒന്നാം വളവ് പോത്തുംകുഴി, തകരപാടി, അമ്പലമുക്ക് ഭാഗങ്ങളിലാണ് ആനക്കൂട്ടത്തെ പതിവായി കാണുന്നത്. മിക്ക ദിവസങ്ങളിലും പകൽ സമയങ്ങളിൽ പാതയില്‍ തന്നെ ആനക്കൂട്ടമുണ്ട്. 7 ആനകളും രണ്ട് കുട്ടിയാനകളുമടങ്ങുന്ന കൂട്ടമാണ് മിക്കപ്പോഴും പാതയിൽ കാണുന്നത്. രാത്രിയായാല്‍ ആനക്കൂട്ടം ഗതാഗതം തടസപ്പെടുത്തുന്ന സ്ഥിതിയുമുണ്ട്. 

നാടുകാണിച്ചുരം പാതയില്‍ റോഡ് നവീകരണം പുരോഗമിക്കുകയാണ്. ആനകളുടെ  സഞ്ചാരത്തിന് തടസം വരാത്ത രീതിയിലാണ് റോഡ് നിര്‍മാണം.  ഒന്നാം വളവ് മുതൽ സംസ്ഥാന അതിർത്തി വരെ കേരളത്തിന്റെ ഭാഗത്ത് 41 ആനത്താരകൾ ഉണ്ടെ്. എല്ലാ ആനത്താരകളും നിലനിർത്തിക്കൊണ്ടാണ് നിര്‍മാണം നടത്തിയത്. സംരക്ഷണ ഭിത്തിക്ക് ഉയരക്കൂടുതലുളള ചില  സ്ഥലങ്ങളിൽ ആനകൾ കയറാനും ഇറങ്ങാനും റാംപ്സംവിധാനവും ഒരുക്കിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA