ADVERTISEMENT

വരൾച്ചയെ നേരിടുന്നതിന് വനം വകുപ്പ് വനത്തിൽ കൂടുതൽ കുളങ്ങൾ നിർമിക്കുന്നു. വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനത്തിൽ കുളത്തിന്റെ നിർമാണം പൂർത്തിയായി. 10 മീറ്റർ നീളത്തിലും വീതിയിലും ഒന്നര മീറ്റർ ആഴത്തിലാണ് കുളം നിർമിച്ചത്. വേനൽ കഠിനമായാൽ  ഈ വനമേഖലയിലെ ആനക്കൂട്ടങ്ങൾ വെള്ളം തേടി നെല്ലിക്കുത്ത് ജനവാസ കേന്ദ്രത്തിലേക്കാണെത്തുന്നത്. 

കുളം നിർമിച്ചതോടെ  ഇത് തടയാനാകുമെന്നാണ് കരുതുന്നത്. കരിയംമുരിയം വനത്തിലെ നീളംപൊയിലിൽ നിർമിച്ച കുളത്തിൽനിന്ന് ആനകൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ വെള്ളം കുടിക്കുന്നുണ്ട്. ഉൾക്കാടുകളിൽ വെള്ളത്തിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങൾ കണ്ടെത്തിയാണ് കുളങ്ങൾ നിർമിക്കുന്നത്. 

English Summary: Beating the summer heat: ponds dug up for elephants in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com