മഞ്ഞ കലർന്ന വെള്ള പൂക്കള്‍ ; ഔഷധ തോട്ടത്തിൽ സുഗന്ധം പരത്തി കടമ്പ് മരം

Tennis ball tree
SHARE

കേച്ചേരി വേലൂർ ആർഎംഎൽപി സ്കൂളിലെ ഔഷധ തോട്ടത്തിൽ സുഗന്ധം പരത്തി കടമ്പ് മരം പൂത്തു. അപൂർവമായി പൂക്കുന്ന കടമ്പ് മരത്തിൽ ഇതോടെ ചിത്രശലഭങ്ങൾ കൂടണയാൻ തുടങ്ങിയതോടെ കടമ്പ് മരം പൂത്തത് കാണാൻ നാട്ടുകാർക്കും കൗതുകമായി. രാത്രികാലങ്ങളിൽ വിരിയുന്ന ഈ പൂവിന് പ്രത്യേകതരം സുഗന്ധമാണ്  പരക്കുന്നത്.

എണ്ണ കർപ്പൂരം, പൂജാദി വസ്തുക്കൾ എന്നിവ കത്തുമ്പോൾ അനുഭവപ്പെടുന്ന സുഗന്ധമാണ് കടമ്പ് മരം പൂത്തപ്പോൾ സ്കൂൾ പരിസരമാകെ നിറയുന്നത്. ടെന്നിസ് ബോൾ മാതൃകയിലുള്ള മനോഹരമായ മഞ്ഞ കലർന്ന വെള്ള പൂക്കളാണ് ഇവ. ഇതിനെ ടെന്നിസ് ബോൾ ട്രീ എന്നും പറയാറുണ്ട്. കടമ്പിൻ പൂവിനും വേരിനും ഔഷധ ഗുണങ്ങളുണ്ട്. മൊട്ടിട്ട് മാസങ്ങളോളം നിന്നാലും മഴ നല്ലപോലെ പെയ്താൽ മാത്രമാണ് പൂവ് വിരിയുന്നത്.

സ്കൂളിലെ 120 ഔഷധ സസ്യങ്ങളുടെയും വിരമിച്ച അധ്യാപകരുടെ നാമധേയത്തിൽ നട്ടുവളർത്തുന്ന 27 നക്ഷത്ര മരങ്ങളുടെയും കൂട്ടത്തിലാണ് കടമ്പ് മരം പൂത്തിട്ടുള്ളത്. ഇത്തവണ കോവിഡ് മഹാമാരി കാരണം സ്കൂൾ തുറക്കാത്ത കാരണം വിദ്യാർഥികളുടെ സാന്നിധ്യമില്ല.  പ്രധാനാധ്യാപിക റീന തോമസ്, കാർഷിക പരിസ്ഥിതി ക്ലബ് കൺവീനർ സി.ജെ.ജിജു എന്നിവരുടെ മേൽനോട്ടത്തിലാണ് ഔഷധ തോട്ടത്തിന്റെ പരിപാലനം നടത്തുന്നത്.

English Summary: Tennis ball tree

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA