ADVERTISEMENT

മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിൽ ശിവരാജ് സിങ് ജാദവ്  എന്ന കർഷകന്റെ തോട്ടത്തിൽ  മൂന്ന് മാവുകളുണ്ട്. അവയിൽ നിന്നും ഈ വർഷം ലഭിച്ചത് 250 മാങ്ങകളാണ്. ഈ  മാങ്ങകളുടെ പ്രത്യേകത എന്താണെന്നല്ലേ? മാങ്ങ ഒന്നിന് 1000 രൂപ വരെ വില ലഭിക്കുന്ന നൂർജഹാൻ ഇനത്തിൽപ്പെട്ട മാങ്ങകളാണിത്. അലിരാജ്പൂർ ജില്ലയിൽ മാത്രമാണ് ഈ ഇനത്തിൽപ്പെട്ട മാങ്ങകൾ കൃഷി ചെയ്തുവരുന്നത്.

അഫ്ഗാനിസ്ഥാനാണ് നൂർജഹാൻ മാവുകളുടെ ജന്മദേശം. വില ഇത്രയധികമാണെങ്കിലും അലിരാജ്പൂരിൽ വിളഞ്ഞ മാങ്ങകളെല്ലാം  ആവശ്യക്കാർ മുൻകൂട്ടി ബുക്ക് ചെയ്തു കഴിഞ്ഞു. മധ്യപ്രദേശിനു പുറമേ ഗുജറാത്തിലും മാങ്ങയ്ക്ക് ആവശ്യക്കാരേറെയുണ്ട് . ഇത്തവണ വിളഞ്ഞ മാങ്ങകൾക്ക് രണ്ടു മുതൽ മൂന്നര കിലോഗ്രാംവരെ ഭാരം വരും. സാധാരണ ഒരടി വലിപ്പത്തിൽ വരെയാണ് ഇവ വളരുന്നത്. 

വിത്തിനു മാത്രം 200 ഗ്രാം വരെ ഭാരമുണ്ടാകും. ജൂൺ മാസത്തിന്റെ ആദ്യ ഭാഗത്തോടെയാണ് ഇവ കായ്ച്ചു തുടങ്ങുന്നത്. ഈ വർഷം ധാരാളം മാങ്ങകൾ കായ്ച്ചെങ്കിലും കോവിഡ് വ്യാപനം മൂലം ബിസിനസ് മോശമാണെന്ന് കർഷകർ പറയുന്നു. 2020 ൽ കാലാവസ്ഥ മോശമായതിനാൽ മാവിൽ വേണ്ടത്ര കായ്ഫലമുണ്ടായിരുന്നില്ല. എന്നാൽ 2019 സ്ഥിതി നേരെ മറിച്ചായിരുന്നു. ശരാശരി രണ്ടേമുക്കാൽ കിലോ വരെ ഭാരമുള്ള മാങ്ങകളാണ് 2019 ൽ കായ്ച്ചത്. ഒന്നിന് 1200 രൂപ എന്ന നിരക്കിലാണ് ആ വർഷം മാങ്ങയുടെ വിൽപന നടന്നത്.

English Summary: This Mango Cultivated In Madhya Pradesh Costs Up To ₹ 1,000 Per Piece

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com