ADVERTISEMENT

ഇംഗ്ലണ്ടിലെ സ്റ്റോർബ്രിഡ്ജിൽ ഒരു തോട്ടത്തിലെ മരത്തിൽ പ്രത്യക്ഷപ്പെട്ട വിചിത്ര വസ്തുവിന്റെ പിന്നാലെയാണ് ഇപ്പോൾ സൈബർ ലോകം. എമിലി ജെസി എന്ന യുവതിയുടെ വീട്ടുവളപ്പിലെ മരത്തിലാണ് തലകീഴായി തൂങ്ങിക്കിടക്കുന്ന ആകൃതിയിലുള്ള അജ്ഞാത വസ്തു കണ്ടെത്തിയത്. എമിലി പങ്കുവച്ച മിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി.

തലകീഴായി തൂങ്ങിക്കിടക്കുന്ന വമ്പനൊരു വവ്വാലിന്റെ ആകൃതിയാണ് വിചിത്ര വസ്തുവിനുള്ളത്. എന്നാൽ മരക്കൊമ്പിനോട് ചേർന്ന ഭാഗത്ത്  കാലുകൾ കാണാനാകാത്തതിനാൽ വവ്വാൽ ആകാനുള്ള സാധ്യതയില്ല എന്നാണ് പലരുടെയും അഭിപ്രായം. മറ്റു ചിലരാവട്ടെ വവ്വാൽ കാലുകൾ പൊതിഞ്ഞ നിലയിൽ തൂങ്ങിക്കിടക്കുകന്നതാണെന്ന് തന്നെ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. 

അത്ര പരിചിതമല്ലാത്ത ഏതെങ്കിലും പക്ഷിയുടെ കൂടാണോ ഇതെന്നാണ് ഒരു കൂട്ടരുടെ സംശയം. എന്നാൽ മരത്തിന്റെ തന്നെ കായ വ്യത്യസ്ത ആകൃതിയിൽ കാണപ്പെടുന്നതാണോ എന്ന സംശയമാണ് എമിലി പങ്കുവയ്ക്കുന്നത്. വിചിത്ര വസ്തു എന്താണെന്ന് കണ്ടുപിടിക്കാനുള്ള ആഗ്രഹത്തിൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ പങ്കുവച്ചതോടെ വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രതികരണങ്ങളായി ലഭിക്കുന്നത്. ബാഗിനുള്ളിൽ പൂച്ച കുടുങ്ങിക്കിടക്കുന്നതാവാം എന്ന് ഒരാൾ കുറിക്കുന്നു. 

വിചിത്ര വസ്തുവിന് 25 സെന്റിമീറ്ററിലധികം നീളം ഉണ്ടെന്നാണ് കണക്കാക്കുന്നതെന്ന് എമിലി ഫേസ്ബുക്കിലൂടെ അറിയിക്കുന്നുണ്ട്. തവിട്ടു നിറത്തിലാണ് അത് കാണപ്പെടുന്നത്. മരത്തിന് അരികിലേക്ക് പോയി പരിശോധിക്കാൻ തനിക്ക് സാധിച്ചിട്ടില്ലെന്നും എമിലി പറയുന്നു. എന്തായാലും വസ്തു എന്താണെന്ന് കൃത്യമായി തിരിച്ചറിയാതെ മരത്തിനു സമീപത്തേക്ക് ആരും പോകരുതെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. പരിചിതമല്ലാത്ത വസ്തു മൂലം അപകടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്.

English Summary: Fresh theory emerges on mystery object hanging in Stourbridge garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com