ADVERTISEMENT

മരത്തിൽ നിന്ന് ഉദ്ഭവിക്കുന്ന നദിയോ? കേൾക്കുമ്പോൾ അതിശയം തോന്നുന്നുണ്ടല്ലേ. എന്നാൽ അത്തരമൊരു മരത്തിന്റെ ചിത്രങ്ങളും ദൃശ്യവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഈ ദൃശ്യങ്ങൾ പഴയതാണെങ്കിലും കാഴ്ചക്കാരെ വിസ്മയിപ്പിച്ച് വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറയുകയാണിത് തെക്കൻ യൂറോപ്യന്‍ രാജ്യമായ മോണ്ടിനെഗ്രോയിലാണ് മരത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന അരുവിയുള്ളത്. ശരിക്കും ഇതൊരു നദിയൊന്നുമല്ല. കനത്ത മഴ പെയ്തു കഴിയുമ്പോഴാണ് ഈ അപൂർവ പ്രതിഭാസം കാണപ്പെടുന്നത്. മഴയ്ക്കു പിന്നാലെയാണ് ഈ മരത്തില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുകും. വെള്ളമൊഴുകാന്‍ തുടങ്ങിയാല്‍ ആ പ്രദേശമാകെ നിറയുമെന്നതാണ് മറ്റൊരു പ്രത്യേകത. മള്‍ബറി ഇനത്തില്‍ പെട്ട മരത്തിന്റെ പൊത്തില്‍ കൂടിയാണ് ഫൗണ്ടനില്‍ നിന്നെന്ന പോലെ വെള്ളം മണ്ണിനടിയില്‍ നിന്നു പുറത്തേക്കൊഴുകുന്നത്.

ഒരിക്കല്‍ ശക്തമായി മഴ പെയ്താല്‍ ഇരുപത്തിനാല് മണിക്കൂർ വരെ ഈ മള്‍ബറി മരത്തിന്റെ പൊത്തില്‍ നിന്ന് വെള്ളം ഒഴുകിക്കൊണ്ടിരിക്കും. ഒരു അരുവി പോലെ ഒഴുകുന്ന ഈ ജലം പ്രദേശമാകെ നിറയ്ക്കാന്‍ പര്യാപ്തമാണ്. പുറത്തേക്ക് ഈ ഒരു അരുവി ഒഴുകാന്‍ കാരണം ഭൂമിക്കടിയില്‍ രൂപപ്പെടുന്ന അനേകം ഉറവകളാണ്. ഈ ഉറവകളില്‍ നിന്നുള്ള ജലം ഭൂമിയുടെ അടിയില്‍ ഉണ്ടാക്കുന്ന സമര്‍ദ്ദത്താലാണ് വെള്ളം വേരുകള്‍ക്കിടയിലൂടെ മരത്തിന്റെ ഉള്ളിലെത്തി പൊത്തിലൂടെ പുറത്തേക്കു വരുന്നത്. 150 വര്‍ഷത്തിലധികം പഴക്കമുള്ള ഈ വൃക്ഷത്തിലൂടെ വെള്ളം പുറത്തേക്കു വരുന്ന പ്രതിഭാസം തുടങ്ങിയത് 29 വര്‍ഷം മുൻപാണ്. നൂറ് വര്‍ഷമാണ് ഒരു മള്‍ബറി വൃക്ഷത്തിന്റെ പരമാവധി ആയുസ്സ്. കഥാനായകനായ മരം ഇത് പണ്ടേ പിന്നിട്ടതിനാല്‍ ഇപ്പോള്‍ മരത്തിന്റെ ഉള്ള് ഏതാണ്ട് പൂര്‍ണമായും പൊള്ളയായ അവസ്ഥയിലാണ്.

ഇതാണ് ഒരു കുഴല്‍ പോലെ മണ്ണിനടിയില്‍ നിന്ന് വെള്ളം ഈ മരത്തിലൂടെ പുറത്തേക്കൊഴുകാന്‍ കാരണവും. ഭൂഗര്‍ഭജലം അധികമായതിനെ തുടര്‍ന്ന് കിണറുകളും കുളങ്ങളുമെല്ലാം നിറഞ്ഞൊഴുകുന്നത് പലയിടത്തും കാണാറുള്ളതാണ്. എന്നാല്‍ ഇങ്ങനെ മരത്തിലൂടെ വെള്ളം പുറത്തേക്കൊഴുകിയെത്തുന്ന ഏക സ്ഥലം മോണ്ടിനെഗ്രോയിലെ ദിനോസയിലുള്ള ഈ മള്‍ബറി മരത്തിലൂടെ മാത്രമാണ്.

English Summary: Water flows out of mulberry tree trunk, rare phenomenon wows netizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com