റാണിപുരത്തെ മേനിക്കാടയുടെ ചിത്രം പകർത്തി പക്ഷി നിരീക്ഷകർ

Painted Bush-Quail found in Kasargod
ചിത്രം : ഹരിഷ് ബാബു രാവണീശ്വരം
SHARE

കാസർകോട് ജൈവ വൈവിധ്യത്തിന്റെ കലവറയെന്നു തെളിയിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പരിസ്ഥിതി പ്രവർത്തകർ കണ്ടെത്തുന്നത്. ജില്ലയിൽ നിന്ന് ആദ്യമായി പകർത്തിയ മേനിക്കാട (പെയിൻറഡ് ബുഷ് ക്വയിൽ) യുടെ ചിത്രം. അപൂർവമായി മാത്രം കാണപ്പെടുന്ന ഇവയുടെ ചിത്രം റാണിപുരത്തു നിന്ന് പക്ഷി നിരീക്ഷകരായ ഹരിഷ് ബാബു രാവണീശ്വരവും കെ.ജിത്തുവും ചേർന്നാണു പകർത്തിയത്. 

painted-bush-quail-found-in-kasargod1
ചിത്രം : ഹരിഷ് ബാബു രാവണീശ്വരം

കഴിഞ്ഞ വർഷം ഒക്ടോബറിൽ റാണിപുരത്ത് വച്ച് വനം വകുപ്പ് വാച്ചറായ അനൂപ് മേനിക്കാടയുടെ ശബ്ദം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ചിത്രം ഇപ്പോഴാണ് ആദ്യമായി ലഭിക്കുന്നത്. പശ്ചിമഘട്ടത്തിലെ ദക്ഷിണേന്ത്യൻ ഭാഗങ്ങളിലെ ഉയർന്ന പുൽമേടുകളിലാണ് ഇവയെ കാണുന്നത്. പ്രജനന സമയത്ത് ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം ഇവ പുറപ്പെടുവിക്കും. എന്നാൽ കാണുന്നത് അപൂർവമാണ്. കാസർകോട് ജില്ലയിൽ നിന്ന് ഇതുവരെ 384 സ്പീഷസ് പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്.

English Summary: Painted Bush-Quail found in Kasargod

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS