ADVERTISEMENT

ഓട്മാന്‍ എന്നത് അമേരിക്കയിലെ അരിസോണ പ്രവിശ്യയിലെ ഒരു പഴയ കൗബോയ് നഗരമാണ്. മരുഭൂമി പോലെ തോന്നിക്കുന്ന ഊഷരമായ പ്രദേശത്തിനു നടുവിലുള്ള ടൗണ്‍ഷിപ്പ്. ഒരു വലിയ പറ്റം കാട്ടു കഴുതകളാണ് ഈ ടൗണ്‍ഷിപ്പിലെ താരങ്ങള്‍. ഇവിടത്തെ പ്രധാന ആകര്‍ഷണവും ഈ കഴുതകള്‍ തന്നെ. കഴുതകളുടെ ധാരാളിത്തം കൊണ്ടു തന്നെ സ്പാനിഷ് ഭാഷയില്‍ കഴുത എന്നര്‍ത്ഥം വരുന്ന ബുറോ എന്ന പേരു കൂടി ഓട്മാന്‍ ടൗണ്‍ഷിപ്പിനുണ്ട്. 

പ്രദേശത്തെ ഖനികളില്‍ പണിയെടുക്കാന്‍ വ്യാപകമായി എത്തിച്ചതാണ് ഈ കഴുതകളെ. ഇവയില്‍ മിക്കവാറും ഖനികൾ പ്രവര്‍ത്തന രഹിതമാവുകയും ശേഷിക്കുന്നവ യന്ത്രവൽക്കരിക്കുകയും ചെയ്തതോടെ കഴുതകള്‍ അനാഥരായി. ഇതോടെ കാട്ടിലും ടൗണിലുമായി അലഞ്ഞു തിരിയുകയാണ് ഇവയുടെ പ്രധാന വിനോദം. ഇവയുടെ സംഖ്യ അനിയന്ത്രിതമായി വർധിക്കാതിരിക്കാന്‍ വന്ധ്യംകരണം ഉള്‍പ്പടെയുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിരുന്നു.നഗരത്തിലെ കടക്കാരോടും സന്ദര്‍ശകരോടുമെല്ലാം അടുത്തിടപെഴകുന്നവരാണ് ഈ കഴുതകള്‍. ഇവരുടെ കൈയില്‍ നിന്ന് നേരിട്ട് ഭക്ഷണവും മറ്റും കഴിക്കാനും മടിയില്ല. പുറത്തു നിന്ന് സന്ദര്‍ശനത്തിനായി ഇവിടെ എത്തുന്നവരോടും കഴുതകള്‍ക്ക് പരിചയക്കുറവ് കാണിക്കാറില്ല. എന്നാൽ ഇവ കടിക്കാന്‍ സാധ്യതയുുള്ളതിനാല്‍ കഴുതകളോട് ഇടപഴകുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് വിനോദസഞ്ചാരികള്‍ക്ക് അധികൃതര്‍ നല്‍കാറുണ്ട്.

പകല്‍ മിക്കവാറും ടൗണ്‍ഷിപ്പില്‍ കറങ്ങി രാത്രിയില്‍ മലകയറി കൂട്ടമായി ഉറങ്ങുന്നതാണ് ഇവിടുത്തെ കഴുതകളുടെ ഏകദേശ ദിനചര്യ. രാവിലെ മിക്കവാറും എല്ലാ വീടിന്‍റെയും കടയുടേയും മുന്നില്‍ ഭക്ഷണമാവശ്യപ്പെട്ട് ഒരു കഴുതയെങ്കിലും കാണും. ഇവയ്ക്ക് ഭക്ഷണം നല്‍കാന്‍ പ്രദേശവാസികളും മടികാണിക്കാറില്ല. സാധാരണ ഉടമകളില്ലാത്ത എല്ലാ വന്യമൃഗങ്ങളുടെ സംരക്ഷണ ഉത്തരവാദിത്തവും അമേരിക്കയിലെ ദേശീയ വന്യജീവി വകുപ്പിനാണ്. എന്നാല്‍ ഈ കഴുതകളുടെ കാര്യത്തില്‍ ഇതിനും വ്യത്യാസമുണ്ട്. അമേരിക്കന്‍ ആഭ്യന്തര വകുപ്പാണ് ഈ കഴുതകളുടെ മേല്‍നോട്ടക്കാര്‍. ഈ വകുപ്പിന്‍റെ ഒരു ഓഫിസ് പോലും കഴുതകളുടെ മേല്‍നോട്ടത്തിനായി ഓട്മാനില്‍ സ്ഥാപിച്ചിട്ടുണ്ട്.

 

English Summary: The wild burros in Oatman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com