പാറയോ അതോ പാറപ്പുറത്തിരിക്കുന്ന മുതലയോ ; കാഴ്ചക്കാരെ ആശയക്കുഴപ്പത്തിലാക്കുന്ന ദൃശ്യം

Rock Or Alligator? Viral Video Stuns Internet
Grab Image from video shared on Twitter by historyinmemes
SHARE

ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപ് ഭൂമിയാകെ അടക്കി വാണിരുന്നത്  നിലവിലുള്ളതിനേക്കാൾ ഏറെ വലുപ്പമുള്ളവയും അക്രമകാരികളുമായ ജീവികളാണ്.  എന്നാൽ ചരിത്രാതീത കാലത്തുണ്ടായിരുന്ന അത്തരം ഒരു മൃഗത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നത്. ഒരു പാറക്കെട്ടിന്റെ താഴെയായി  അനങ്ങാതെ കിടക്കുന്ന കൂറ്റൻ ഒരു മുതലയെ വിഡിയോയിൽ കാണാം. എന്നാൽ ഇത് യഥാർഥ മുതലയാണോ അതോ പാറ തന്നെയാണോ എന്നതാണ് കാണുന്നവരെ ആശയക്കുഴപ്പത്തിലാക്കുന്നത്.

സാധാരണ മുതലയുടെ പതിന്മടങ്ങ് വലുപ്പത്തിലുള്ള മുതലയെയാണ്  വിഡിയോയിൽ കാണുന്നത്. വായ പിളർന്നിരിക്കുന്ന നിലയിൽ അതിന്റെ പല്ലുകളും വ്യക്തമായി കാണാം.  ചുറ്റുമുള്ള ചെറു മരങ്ങളെല്ലാം ഈ രൂപത്തിനു മുന്നിൽ തീരെ വലുപ്പം കുറഞ്ഞവയാണെന്നും വിഡിയോയിൽ നിന്നും മനസ്സിലാക്കാനാകുന്നുണ്ട്.  എന്നാൽ കാഴ്ചയിൽ പൂർണമായുംമുതലയെപോലെ തോന്നിപ്പിക്കുന്ന ഈ രൂപം യഥാർഥത്തിൽ എന്താണെന്നുള്ളതാണ് ചർച്ചാവിഷയം. ഇത് ഒരു പാറ തന്നെ ആകാമെന്ന് കരുതുന്നുണ്ടെങ്കിലും ഇത്ര കൃത്യമായി മതലയുടെ ആകൃതിയിൽ ഇതെങ്ങനെ രൂപപ്പെട്ടു എന്നതാണ് സംശയം.

എന്നാൽ ഇത് യഥാർഥത്തിലുള്ള ഒരു ജീവി തന്നെയാണെന്ന് സംശയിക്കുന്നവരും കുറവല്ല. എന്തായാലും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനോടകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. വിചിത്ര രൂപം എന്താണെന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ലെങ്കിലും പലവിധ അനുമാനങ്ങളാണ് ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ദിനോസറുകളുടെ കാലത്തുണ്ടായിരുന്ന ഒരു മുതല കാലാന്തരങ്ങൾകൊണ്ട് പാറയായി തീർന്നതാകാമെന്ന തരത്തിൽ വരെ പ്രതികരണങ്ങളുണ്ട്.

വിഡിയോ യഥാർഥമാണെങ്കിൽ അതൊരു മതലയുടെ ഫോസിലാകാമെന്ന നിഗമനത്തിലാണ് ഏറിയ പങ്കും എത്തിച്ചേരുന്നത്. പാറക്കെട്ടിൽ ആരെങ്കിലും മുതലയുടെ ആകൃതിയിൽ ഒരു ശില്പം കൊത്തിവച്ചതായിക്കൂടെയെന്ന് സംശയമുയർത്തുന്നവരും കുറവല്ല. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ അഭിപ്രായങ്ങൾ കുറിക്കുന്നവരുമുണ്ട്. അകലെ നിന്നും പകർത്തിയിരിക്കുന്ന വിഡിയോ ആയതിനാൽ അതിൽ കാണുന്ന രൂപത്തിന്റെ യഥാർഥ വലുപ്പം ഇതായിരിക്കില്ലെന്നാണ് ഇവരുടെ പക്ഷം. ചുറ്റും കാണുന്ന മരങ്ങൾ ചെറിയ കുറ്റിച്ചെടികളാകാമെന്നും അങ്ങനെ നോക്കിയാൽ പാറക്കെട്ട് പോലെ തോന്നിപ്പിക്കുന്ന രൂപത്തിന് ഇത്രയധികം വലുപ്പം ഉണ്ടാവില്ലെന്നുമാണ് ഇക്കൂട്ടരുടെ കണ്ടെത്തൽ. ഇത് ശരിയാണെങ്കിൽ ചെറിയ നീർച്ചാലുകൾക്കരികില്‍ കിടക്കുന്ന ഒരു യഥാർഥ മുതല തന്നെയാവാം വിഡിയോയിലുള്ളതെന്ന് പലരും പറയുന്നു. എന്തായാലും ആളുകളെ ഏറെ ആശയക്കുഴപ്പത്തിലാക്കുന്ന വിഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകളാണ്  ഇതുവരെ കണ്ടത്.

English Summary: Rock Or Alligator? Viral Video Stuns Internet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS