ADVERTISEMENT

വല തുപ്പി ഇരപിടിക്കുന്ന വിചിത്ര ജീവിയുടെ ദൃശ്യം കൗതുകമാകുന്നു. സ്പൈഡർമാനും ഈ വിരയും തമ്മിൽ ഒരേയൊരു സാമ്യമാണുള്ളത്. രണ്ടുപേരുടെയും ശരീരം വല ഉൽപാദിപ്പിക്കും. സ്പൈഡർമാൻ പരോപകാരത്തിനാണെങ്കിൽ ഈ ചെറുവിര വലതുപ്പുന്നത് ഇരതേടാൻ വേണ്ടിയാണെന്നതാണ് ഇവയുടെ പ്രത്യേകത. ദൃശ്യത്തിൽ കൈപ്പത്തിയിലൂടെ ഇഴഞ്ഞു കയറുന്ന ജീവി വലതുപ്പുന്നത് കാണാം. ഓഡ്‌ലി ടെറിഫൈയിങ് എന്ന ട്വിറ്റർ പേജിലാണ് വിചിത്ര വിരയുടെ ദൃശ്യം പങ്കുവച്ചത്.

ചുവന്നുരുണ്ടിരിക്കുന്ന ഈ വിരയും ഇരതേടാനായി അതു സ്വീകരിക്കുന്ന വ്യത്യസ്തമായ മാർഗവും ഒരു രക്തദാഹി ഇമേജാണ് ഈ വിരക്ക് നേടിക്കൊടുക്കുന്നത്. ഈ  മറൈൻ റിബൺ വേം ഇനത്തിൽപ്പെടുന്നതാണ് ഈ ജീവി. മനുഷ്യരിലെ ശ്വാസകോശത്തിനു സമാനമായ ഒരു അവയവമാണ് ഇവയുടെ വലതുപ്പലിനു പിന്നിലെന്നാണ് നോർത്ത് കാരോലൈന യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നത്.

 

ഇരയുടെ സാമീപ്യമറിയുമ്പോൾ ഈ വിരയുടെ ഉള്ളിൽ നടക്കുന്ന ചില ശാരീരിക പ്രക്രിയകൾ മൂലം ശ്വാസകോശത്തിനു സമാനമായ അവയവത്തിനു സമ്മർദ്ദമുണ്ടാവുകയും അത് വെളുത്ത വലപോലെയുള്ള ഉറ പുറത്തേക്കിടുകയും ചെയ്യും. വളരെ കുറച്ച് നിമിഷങ്ങൾ മാത്രമേ വെളുത്ത വല പ്രാണിയുടെ ശരീരത്തിൽ നിന്ന് വെളിയിൽവരുകയുള്ളൂ. ഇരയെ കിട്ടിക്കഴിഞ്ഞാൽ ഇവ സ്വയം തന്നെ ശരീരത്തിനുള്ളിലെക്ക് വലിഞ്ഞുപൊയ്ക്കൊള്ളും. ഇരകൾ ആ ഉറയിൽപെട്ട് വിരയുടെ വയറ്റിലെത്തുകയാണ് ചെയ്യുന്നതെന്നാണ് അവരുടെ വിശദീകരണം. 

 

കടലൊച്ചുകളെയും കക്കകളെയും മറ്റ് വിരകളെയുമൊക്കെ ഇത്തരത്തില്‍ ഇവ ഭക്ഷണമാക്കാറുണ്ട്. ഈ വിര കൃത്യമായി ഏതുവിഭാഗത്തിൽ പെടുന്നു എന്നു നിർണയിച്ചിട്ടില്ല. ഒരു പക്ഷേ ഇത് മറൈൻ റിബൺ വേംൽ പെടുന്നതാണെങ്കിൽക്കൂടി അതിൽ തന്നെ 900 മുതൽ 1400 വരെ ഉപവിഭാഗങ്ങൾ ഉണ്ടെന്നും ഗവേഷകർ വിശദീകരിക്കുന്നു.

 

English Summary: Bizarre and Mysterious Ribbon Worm

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com