ട്വിറ്ററിൽ നിറഞ്ഞ് പിങ്ക് പുൽച്ചാടി; ജീവിതത്തിൽ കാണാൻ 1% മാത്രം സാധ്യതയുള്ള ഇനം യുകെയിൽ

Mail This Article
തവിട്ടുനിറത്തിലും പച്ച നിറത്തിലുമൊക്കെ പുൽച്ചാടികൾ നാം കണ്ടിട്ടുണ്ട്. എന്നാൽ പിങ്ക് നിറത്തിലോ? ജീവിതകാലത്തിനിടയിൽ കാണാൻ ഒരു ശതമാനം സാധ്യതയുള്ള പിങ്ക് നിറത്തിലുള്ള പുൽച്ചാടിയെ ഇപ്പോൾ യുകെയിൽ കണ്ടെത്തിയിരിക്കുകയാണ്.
ആംഗ്‌ലെസിയിലെ ലാൻഡെഗ്‌ഫാനിലെ ഫൊട്ടോഗ്രാഫർ 65 കാരനായ ഗാരി ഫിലിപ്‌സ് ആണ് തന്റെ പൂന്തോട്ടത്തിൽ എത്തിയ പുൽച്ചാടിയെ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

ഡാലിയ ചെടി മുറിക്കുന്നതിനിടെയാണ് അപൂർവയിനത്തെ കണ്ടെത്തിയത്. ഉടൻതന്നെ ഫിലിപ്സ് ക്യാമറയിൽ പകർത്തി. താൻ ഇതുവരെ പിങ്ക് പുൽച്ചാടിയെക്കുറിച്ച് കേട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

മറ്റ് പുൽച്ചാടികളെപ്പോലെ പിങ്ക് പുൽച്ചാടികൾക്ക് ശത്രുക്കളിൽ നിന്ന് മറഞ്ഞിരിക്കാൻ സാധിക്കില്ല. പിങ്ക് നിറമായതിനാൽ ശത്രുക്കളുടെ കണ്ണിൽ പെട്ടെന്ന് പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു.

സ്വയം സംരക്ഷിക്കാനുള്ള കിഴവില്ലാത്തതിനാലാണ് പിങ്ക് പുൽച്ചാടികൾ അധികം കാണാത്തതെന്ന് കൺസർവേഷൻ ചാരിറ്റിയായ ബഗ് ലൈഫിന്റെ പ്രവരത്തകൻ പോൾ ഹെതറിങ്ടൻ വ്യക്തമാക്കി. ജനിതക പരിവർത്തനത്തിന്റെ ഭാഗമായാണ് പുൽച്ചാടികൾക്ക് പിങ്ക്നിറം ലഭിക്കുന്നത്.

തിളക്കമുള്ള നിറം പലപ്പോഴും വിനയാണെങ്കിലും വേനൽക്കാലത്ത് ഇവയ്ക്ക് ചെറിയ ആശ്വാസമുണ്ട്. ഈ സമയത്ത് പുല്ലിന്റെ നിറം മാറുന്നതിനാൽ പിങ്ക് പുൽച്ചാടിക്ക് ശത്രുക്കളുടെ മുൻപിൽപ്പെടാതെ മറഞ്ഞിരിക്കാനാകും.
English Summary: Rare pink grasshopper spotted in garden