ADVERTISEMENT

ദേശാടനപക്ഷികളുടെ ഇടത്താവളമായി കരുത്തുന്ന സ്ഥലമാണ് കുവൈത്ത്. ലോകത്തിലെ പ്രധാനപ്പെട്ട പക്ഷികളുടെ മൈഗ്രേഷൻ പാതയാണ് ഈസ്റ്റേൺ ഫ്ലൈവേ യൂറേഷ്യയേയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന ഈ സുപ്രധാന പാതയിലാണ് കുവൈത്തിന്റെ സ്ഥാനവും. ദേശാടനസമയത്ത് ഏകദേശം 20 മുതൽ 30 ലക്ഷം പക്ഷികളാണ് കുവൈത്തിലൂടെ കടന്നുപോകുന്നത്.

2012ലെ കണക്കുപ്രകാരം 390 പക്ഷിവർഗങ്ങളും 17ഓളം ഉപവര്‍ഗങ്ങളും ദേശാടനത്തിന്റെ ഭാഗമായി കുവൈത്തിൽ എത്തിയിട്ടുണ്ട്. ഇതിൽ 7 മൂങ്ങവിഭാഗങ്ങളും ഉണ്ടെന്ന് വൈൽഡ്‌ ലൈഫ് ഫോട്ടോഗ്രാഫറായ പേര് രതീഷ് ബാലകൃഷ്ണൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.  പല സീസണുകളിലായി മൂന്നുവർഷത്തോളം നിരീക്ഷിച്ച് ഈ മൂങ്ങകളെയെല്ലാം  അദ്ദേഹത്തിന് പകർത്താനായി.

indian-white-eye
രതീഷ് ബാലകൃഷ്ണൻ, ഇന്ത്യൻ വൈറ്റ് ഐ

തൃശൂർ കൊരട്ടി സ്വദേശിയായ രതീഷ് കുവൈറ്റ് നാഷനൽ പെട്രോളിയം കമ്പനിയിൽ കോൺട്രാക്ട് എഞ്ചിനീയർ ആയി ജോലിചെയ്യുകയാണ്. ഫൊട്ടോഗ്രാഫി തലയ്ക്കു പിടിച്ച രതീഷ് 2019 മുതൽ ദേശാടനപക്ഷികളെ നിരീക്ഷിച്ചുവരുന്നുണ്ട്. കുവൈത്തിലെ പ്രധാനപ്പെട്ട ദേശാടന പക്ഷികളെയെല്ലാം രതീഷ് ക്യാമറയിൽ പകർത്തിയിട്ടുണ്ട്. പക്ഷി നിരീക്ഷകർക്കൊപ്പം കണ്ടെത്തിയ ഏഴിനം മൂങ്ങകളെ പരിചയപ്പെടാം.

വെള്ളിമൂങ്ങ (Western Barn Owl)

വെള്ളിമൂങ്ങ (Western Barn Owl)
വെള്ളിമൂങ്ങ (Western Barn Owl)

കർഷകരുടെ സുഹൃത്ത് എന്നാണ് വെള്ളിമൂങ്ങ അറിയപ്പെടുന്നത്. ഇതിൽതന്നെ 20 ഓളം ഉപവിഭാഗങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിൽ വെസ്റ്റേൺ, ഈസ്റ്റേണ്‍,  അമേരിക്കൻ വെള്ളിമൂങ്ങകളാണ് ഇതിൽ പ്രധാനപ്പെട്ടവ. യൂറോപ്പ്, പടിഞ്ഞാറൻ ഏഷ്യ, ആഫ്രിക്ക, കുവൈത്ത് എന്നിവിടങ്ങളിൽ വെസ്റ്റേൺ മൂങ്ങകളാണ് കൂടുതൽ. തെക്കുകിഴക്കൻ ഏഷ്യയിലും ഓസ്ട്രേലിയയിലും കാണപ്പെടുന്ന വിഭാഗമാണ് ഈസ്റ്റേൺ വെള്ളിമൂങ്ങകൾ. രാത്രികാലങ്ങളിലാണ് ഇവ സജീവമാകുന്നത്. ഏകദേശം 29–34 ദിവസത്തിനകം ഇവയുടെ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടാകുന്നു. ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന പക്ഷി കൂടിയാണിത്.

eurasion
യുറേഷ്യൻ സ്കോപ്സ്

യുറേഷ്യൻ സ്കോപ്സ് (Eurasian Scops Owl)

കുവൈത്തിലേക്ക് ദേശാടനത്തിനായി വരുന്ന ഏറ്റവും ചെറിയ മൂങ്ങകളിൽ ഒന്ന്. രാത്രികാലങ്ങളിൽ ആക്ടീവ് ആകുന്ന ഇവ ചെറിയ പ്രാണികളെ ഭക്ഷണമാക്കുന്നു. പകൽ സമയങ്ങളിൽ വളരെ ശാന്തരായി ഇരിക്കുന്ന ഇവയെ കണ്ടെത്തുക ദുഷ്കരമാണ്. ഇരിക്കുന്ന മരത്തിന്റെ ഒരു ശാഖ പോലെയാണ് ഇവയെ തോന്നിക്കുക. തെക്കൻ യൂറോപ്പ്, തെക്കൻ സൈബീരിയ, പടിഞ്ഞാറൻ ഹിമാലയം എന്നിവിടങ്ങളിലാണ് ഇവയുടെ പ്രജനനം നടക്കുന്നത്. ശീതകാലത്ത് ആഫ്രിക്കയിലേക്കാണ് ദേശാടനം നടത്തുക.

little-owl
കുഞ്ഞൻ മൂങ്ങ

കുഞ്ഞൻ മൂങ്ങ (Little Owl)

കുവൈത്തിൽ സ്ഥിരമായി കണ്ടുവരുന്ന, പ്രജനനം നടത്തുന്ന കുഞ്ഞൻ മൂങ്ങയാണ് ഇവ. കുവൈത്തിലെ പാറകൾ നിറഞ്ഞ സ്ഥലങ്ങളിലാണ് ഇവയെ കൂടുതലായി കാണുന്നത്. ഗ്രീക്ക് ദേവതയായ അഥീന, കരകൗശല വസ്തുക്കളുടെയും തൊഴിലുകളുടെയും കലകളുടെയും റോമൻ ദേവതയായ മിനർവ എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.

നീളൻചെവി മൂങ്ങ (Long Eared Owl)
നീളൻചെവി മൂങ്ങ (Long Eared Owl)

നെടുംചെവിയൻ മൂങ്ങ (Long Eared Owl)

നീണ്ട ചെവിയുള്ള മൂങ്ങ (Asio Otus), പൂച്ച മൂങ്ങ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് പ്രജനനം നടത്തുന്നത്. മികച്ച വേട്ടക്കാരായ ഇവരുടെ ഇഷ്ട ഭക്ഷണം കുഞ്ഞൻ എലികളാണ് എല്ലാ മൂങ്ങകളും സ്വന്തമായി കൂട് നിർമിക്കുന്നവരല്ല. നീളൻചെവി മൂങ്ങകൾ മറ്റുള്ളവർ നിർമിച്ച കൂട് ആണ് ഉപയോഗിക്കുന്നത്. ലോകത്ത് ഇവയുടെ എണ്ണം കുറഞ്ഞുവരികയാണ്.

പല്ലിഡ് സ്കോപ്സ് (Pallid Scops owl)
പല്ലിഡ് സ്കോപ്സ് (Pallid Scops owl)

തവിടൻ നത്ത് (Pallid Scops owl)

മൂങ്ങയുടെ മൂങ്ങകൾ മിഡിൽ ഈസ്റ്റ് മുതൽ പടിഞ്ഞാറ്, മധ്യേഷ്യ വരെ കാണപ്പെടുന്ന മൂങ്ങകളാണ് പല്ലിഡ് സ്കോപ്സ്. ശൈത്യകാലത്ത് ഇവ അറേബ്യൻ പെനിൻസുല, ഈജിപ്ത്, പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് നീങ്ങാറുണ്ട്. 2015-ൽ, ഇസ്രായേലിലെ റിഫ്റ്റ് വാലിയിൽ 400ലധികം പല്ലിഡ് സ്കോപ്സിനെ കണ്ടെത്തിയിരുന്നു. 2016-ൽ ജോർഡനിൽ ഇവയുടെ കൂടുകൾ കണ്ടെത്തിയിരുന്നു.

ഇന്ത്യയിലെ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും കേരളത്തിലെ നെൽവയലുകളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഫറോഹ് കഴുകൻ മൂങ്ങ (Pharoah Egle Owl)
ഫറോഹ് കഴുകൻ മൂങ്ങ (Pharoah Egle Owl)

ഫറോഹ് കഴുകൻ മൂങ്ങ (Pharoah Egle Owl)

കുവൈത്ത്– ഇറാഖ് അതിർത്തിക്ക് സമീപമുള്ള മരുഭൂമികളിലാണ് ഇവയുടെ പ്രജനനം. ഇരുട്ടിന്റെ മറവിൽ വലിയ പക്ഷികളെയും സസ്തനികളെയും വേട്ടയാടുന്നു. രാത്രിയിൽ വേട്ടയ്ക്കായി 5 കിലോമീറ്റർ വരെ സഞ്ചരിക്കുന്നു. സസ്തനികൾ, പക്ഷികൾ, പാമ്പുകൾ, പല്ലികൾ, വണ്ടുകൾ, തേളുകൾ എന്നിവയുൾപ്പെടെയുള്ള ഏത് ചെറിയ ജീവികളെയും ഇത് ഭക്ഷിക്കും. മുട്ടയിട്ട് കഴുകൻ കുഞ്ഞുങ്ങൾ പുറത്തുവരാൻ 31 ദിവസമെടുക്കും. ജനിച്ച് 20 മുതൽ 35 ദിവസം കഴിഞ്ഞാൽ കുഞ്ഞുങ്ങൾ കൂടുവിടും, പക്ഷേ മാസങ്ങളോളം മാതാപിതാക്കളെ ആശ്രയിച്ചാണ് ജീവിക്കുക.

ചെറിയ ചെവിയുള്ള മൂങ്ങ (Short Eared Owl)
ചെറിയ ചെവിയുള്ള മൂങ്ങ (Short Eared Owl)

പൂച്ച മൂങ്ങ (Short Eared Owl)

ശൈത്യകാലത്ത് കുവൈത്തിൽ അപൂർവമായി കാണപ്പെടുന്ന മൂങ്ങയാണ്. ഇവ പകൽസമയത്താണ് വേട്ടയാടാൻ ഇറങ്ങുന്നത്. അന്റാർട്ടിക്കയും ഓസ്‌ട്രേലിയയും ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഈ മൂങ്ങകളെ കാണാം. യൂറോപ്പ്, ഏഷ്യ, വടക്കൻ, തെക്കേ അമേരിക്ക, കരീബിയൻ, ഹവായ്, ഗാലപ്പഗോസ് ദ്വീപുകൾ എന്നിവിടങ്ങളിൽ ഇവ പ്രജനനം നടത്തുന്നു. പെൺപക്ഷികൾ ഒരേസമയത്ത് 4 മുതൽ 7 വരെ മുട്ടകളിടും, ചില സമയങ്ങളിൽ 11 മുട്ടകൾ വരെയിടാറുണ്ട്.

English Summary: Various types of owls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com