ADVERTISEMENT

തിരുവനന്തപുരം ∙ പൊന്മുടിയിൽ നിന്ന് പുതിയ നിഴൽത്തുമ്പിയെ കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് കണ്ടെത്തിയ തുമ്പി ഇനങ്ങളുടെ എണ്ണം 182 ആയി. പൊടി നിഴൽത്തുമ്പി (Armageddon Reedtail) എന്നു പേരിട്ട പുതിയ തുമ്പിയെ കണ്ടെത്തിയത് ഫോട്ടോഗ്രാഫറും, തുമ്പിനിരീക്ഷകനുമായ ആര്യനാട് സ്വദേശി റെജി ചന്ദ്രൻ, പൂനെയിലെ എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ പങ്കജ് കൊപാർഡേ, ആരാജുഷ് പയ്‌ര, അമേയ ദേശ്പാണ്ഡേ എന്നിവർ ചേർന്നാണ്. Protosticta armageddonia എന്നാണു ശാസ്ത്ര നാമം. മറ്റൊരു പ്രൊജക്ടിന്റെ ഭാഗമായി പശ്ചിമഘട്ടത്തിലെ തുമ്പികളെക്കുറിച്ച് പഠനം നടത്തുന്നതിനിടെയാണ് പുതിയ കണ്ടെത്തൽ. സമുദ്ര നിരപ്പിൽ നിന്ന് 900 മീറ്റർ ഉയരത്തിലാണ് പൊടിനിഴൽത്തുമ്പിയെ കണ്ടെത്തിയത്. 

പുതിയ തുമ്പിയെ കണ്ടെത്തിയതിനെക്കുറിച്ചുള്ള  ലേഖനം ഇന്റർനാഷനൽ ജേണൽ ഓഫ് ഓഡനറ്റോളജിയിൽ പ്രസിദ്ധീകരിച്ചു. കേരളത്തിൽ ഇതുവരെ 15 ഇനം നിഴൽത്തുമ്പികളെയാണ് കണ്ടെത്തിയിട്ടുള്ളത്. മറ്റു നിഴൽത്തുമ്പികളുമായി താരതമ്യം ചെയ്യുമ്പോൾ വലുപ്പം തീരെ കുറവായതിനാലാണ് പുതിയ തുമ്പിക്ക് പൊടിനിഴൽത്തുമ്പി എന്നു പേരു നൽകിയത്. 

(ഇടതുനിന്ന് ) അമേയ ദേശ്പാണ്ഡേ , പങ്കജ് കൊപാർഡേ, ആരാജുഷ് പയ്‌ര, റെജി ചന്ദ്രൻ, സുജിത്
(ഇടതുനിന്ന് ) അമേയ ദേശ്പാണ്ഡേ , പങ്കജ് കൊപാർഡേ, ആരാജുഷ് പയ്‌ര, റെജി ചന്ദ്രൻ, സുജിത്

മുൻപും പൊന്മുടിയിൽ നിന്ന് പലയിനം തുമ്പികളെയും തവളകളെയും കണ്ടെത്തിയിട്ടുണ്ട്. വിനോദസഞ്ചാര മേഖല എന്ന നിലയിൽ പ്രശസ്തമായ പൊന്മുടിയുടെ ജൈവ വൈവിധ്യ സംരക്ഷണത്തിന് കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം പരിസ്ഥിതി പ്രവർത്തകരും ഗവേഷകരും ഉന്നയിക്കുന്നുണ്ട്. 

Content Highlights: Ponmudi | Armageddon Reedtail | Manorama News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com