ADVERTISEMENT

നാം ഈ ഭൂമിയിലെ സന്ദർശകർ മാത്രമാണെന്നും പരിസ്ഥിതിക്ക് കോട്ടം തട്ടാതെ കഴിയുവോളവും സംരക്ഷിക്കുമെന്ന് ഓൺലൈനിലൂടെ പ്രതിജ്ഞയെടുത്ത് വിദ്യാർഥികൾ. കാലടി ശ്രീ ശാരദ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾക്കായാണ് ഭൗമദിനത്തോട് അനുബന്ധിച്ച് പ്രത്യേക ഭൗമദിന പ്രതിജ്ഞയും ചെടി നടൽ ഉൾപ്പടെയുള്ള പരിപാടികളും സംഘടിപ്പിച്ചത്.

സ്കൂളിന്റെ ഫേസ്ബുക്ക് പേജിലൂടെ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ഗായകൻ ജി. വേണുഗോപാൽ, നടി മുത്തുമണി തുടങ്ങിയവർ ഭൗമദിന സന്ദേശം നൽകി. സുഗതകുമാരിയുടെ ഒരു തൈ നടാം എന്ന കവിത ഗായകൻ വേണുഗോപാൽ വിദ്യാർഥികൾക്കായി ആലപിച്ചു. തുടർന്ന് വിദ്യാർഥികൾ വീട്ടു വളപ്പിൽ ചെടി നടുന്നതിന്റെ ഫോട്ടോ ക്ലാസ് ടീച്ചർക്ക് അയച്ചു കൊടുത്തത് ഫേസ്ബുക്കിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ശ്രീശാരദ  ഹയർ സെക്കന്ററി സ്കൂൾ സീനിയർ പ്രിൻസിപ്പൽ ഡോ. ദീപ ചന്ദ്രൻ ഭൗമദിന പരിപാടികൾക്ക് നേതൃത്വം നൽകി. 

English Summary: school students planting trees as part of Earth Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com