ADVERTISEMENT

വലയിൽ കുടുങ്ങിയ വെള്ളിമൂങ്ങയ്ക്കു പൊലീസ് രക്ഷകരായി. ഹൈവേ പട്രോളിങ്ങിനിടെ എഎസ്ഐ സി.അശോകനും ഡ്രൈവർ എ.വി.ദിനേശനും രാവിലെ 10ന് കാസർകോട് മൊഗ്രാൽപുത്തൂരിൽ എത്തിയപ്പോഴാണ് സമീപത്തെ ഫുട്ബോൾ ഗ്രൗണ്ടിൽ വലയിൽ കുടുങ്ങിയ വെള്ളിമൂങ്ങയെ കണ്ടത്. മൂങ്ങയുടെ കാലിനു ചെറിയ മുറിവേറ്റിരുന്നു. പുറമേ വേനലിലെ തളർച്ചയും. 

Barn Owl Tangled In Net Rescued by Police
വെള്ളിമൂങ്ങയെ പൊലീസുകാർ വെറ്ററിനറി ഡിസ്പെൻസറിയിൽ എത്തിച്ചപ്പോൾ.

വല അഴിപ്പിച്ചു പുറത്തെടുത്ത മൂങ്ങയെ മൊഗ്രാൽപുത്തൂർ വെറ്ററിനറി ഡിസ്പൻസറിയിൽ എത്തിച്ചു. ഡോ. എം.എം.ബബിത കാലിനു മരുന്നു വച്ചു. കുടിക്കാ‍ൻ കഞ്ഞിവെള്ളവും ഗ്ലൂക്കോസ് പാനീയവും നൽകി.

ഏതാനും മണിക്കൂറൂകൾ കഴിഞ്ഞപ്പോൾ മൂങ്ങയ്ക്കു ജീവൻ തിരിച്ചു കിട്ടിയ നിലയിലായി. ജില്ലാ ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തി. ഒരു പ്രശ്നവും ഇല്ലെന്ന് ഡോ. സാബിൻ പൈലി കുറിപ്പ് നൽകി. കാസർകോട് ഫോറസ്റ്റ് റേഞ്ച് അധികൃതർ സംരക്ഷണം ഏറ്റെടുത്തു. പറക്കാനുള്ള ശേഷി ഉറപ്പു വരുത്തിയാൽ പുറത്തു വിടുമെന്ന് അവർ പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com