ADVERTISEMENT

പ്രതിവർഷം ശരാശരി 25,000 കിലോമീറ്റർ ദേശാടനം നടത്തുന്ന കൂനൻ തിമിംഗലങ്ങൾ (Humpback Whale) ലോകത്തിൽ ഏറ്റവുമധികം ദൂരം യാത്രചെയ്യുന്ന സസ്തനികൾ ആണ്. ഓസ്ട്രേലിയയിലെ സിഡ്നി തുറമുഖത്തിനു സമീപത്തു കൂടി ദേശാന്തരഗമനം നടത്തുന്നതിനിടയിലാണ് കൂനൻ തിമിംഗലം കാഴ്ചക്കാർക്കു ദൃശ്യ വിസ്മയം സമ്മാനിച്ചത്.

അറ്റ്ലാന്റിക് ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടയിൽ ഏകദേശം മുപ്പതിനായിരത്തോളം കൂനൻ തിമിംഗലങ്ങൾ ഓരോ സീസണിലും സിഡ്നി തുറമുഖത്തിനു സമീപത്തു കൂടി കടന്നു പോകുന്നുണ്ടെന്നാണ്  കണക്കുകൾ സൂചിപ്പിക്കുന്നത്. ഫൊട്ടോഗ്രഫറായ ജോനാസ് ലീബ്ഷ്നർ ആണ് മനോഹരമായ ദൃശ്യങ്ങൾ പകർത്തിയത്. വലിയ ബോട്ടിലെത്തിയ വിനോദ സഞ്ചാരികൾക്കു മുന്നിലായിരുന്നു കൂനൻ തിമിംഗലത്തിന്റെ തകർപ്പൻ പ്രകടനം. ബോട്ടനു മുന്നിലായി കരണം മറിഞ്ഞും വാലിട്ടിളക്കിയുമാണ് തിമിംഗലം ദൃശ്യവിരുന്നൊരുക്കിയത്. നൂറിലധികം കാഴ്ചക്കാർ ബോട്ടിലുണ്ടായിരുന്നു.

തിമിംഗലപ്പെരുമ

∙ വംശനാശ ഭീഷണി മൂലം ഐയുസിഎൻ റെഡ് ഡേറ്റ ബുക്കിൽ.

∙ ഇന്ത്യൻ സമുദ്രത്തിൽ നാലിനം കൂനൻ തിമിംഗലങ്ങൾ. 

∙ കൂനൻ തിമിംഗലങ്ങളുടെ ശരീരത്തിന്റെ മുകൾ ഭാഗം കറുപ്പോ ചാരനിറമോ ആണ്; കീഴ്ഭാഗവും വാലിന്റെ അറ്റവും വെളുപ്പ്. 

∙ തലയ്ക്കു മുകളിലും വളരെ നീണ്ട ചിറകുകളുടെ (ഫ്ലിപ്പേഴ്സ്) അരികുകളിലും കാണുന്ന മുഴകൾ ഇവയുടെ പ്രത്യേകത‌. 

∙ ആൺ തിമിംഗലങ്ങൾ 13–14 മീറ്റർ വരെയും പെൺതിമിംഗലങ്ങൾ 15–16 മീറ്റർ വരെയും വളരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com