ADVERTISEMENT

തന്റെ 165–ാം രാജവെമ്പാലയെയും കൈയിലൊതുക്കി വാവ സുരേഷ്. കൊല്ലം ജില്ലയിലെ ആര്യങ്കാവ് വനത്തിന്റെ പരിധിയിൽ വരുന്ന അമ്പനാട് ടീ എസ്റ്റേറ്റിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. തോട്ടം തൊഴിലാളികൾ കണ്ടെത്തിയ രാജവെമ്പാല ഇരവിഴുങ്ങിയ നിലയിലായിരുന്നു.

Vava Suresh Caught King Kobra at Aryankavu
Image Credit: Facebook/Vava Suresh

ഏകദേശം 6 വയസ്സോളം പ്രായമുള്ള പെൺ രാജവെമ്പാലയെയാണ് ഇവിടെ നിന്നും കിട്ടിയത്. ഉടുമ്പിനെയാകാം രാജവെമ്പാല ഇരയാക്കിയതെന്നാണ് നിഗമനം. ഭക്ഷണം ദഹിക്കാത്തതിനാൽ ഛർദിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. അതിനാൽ പിടികൂടിയതിനു ശേഷവും കുറച്ച് സമയത്തേക്ക് വാവസുരേഷ് രാജവെമ്പാലയെ സ്വതന്ത്രയാക്കി.

Vava Suresh Caught King Kobra at Aryankavu
Image Credit: Facebook/Vava Suresh

തോട്ടം മേഖലയായതിനാലും വനാതിർത്തിയോടു ചേർന്നു കിടക്കുന്നതിനാലും ഇത്തരം സ്ഥലങ്ങളിൽ രാജവെമ്പാലകൾ കാണപ്പെടാൻ സാധ്യതയേറെയാണെന്ന് വാവ സുരേഷ് വ്യക്തമാക്കി. തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് തേയില നുള്ളാൻ വരുമ്പോൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും നൽകി. ചെടികൾക്കിടയിൽ പതുങ്ങിയിരിക്കാൻ സാധ്യതയുള്ളതിനാൽ വടിയുപയോഗിച്ച് തട്ടിനോക്കിയിട്ട് മാത്രമേ  ചെടിക്കരികിലേക്ക് പോകാവൂ എന്നും പറഞ്ഞു.

പിടികൂടിയ രാജവെമ്പാലയെ പിന്നീട് ഉൾവനത്തിൽ തുറന്നു വിട്ടു. വാവ സുരേഷ് ഫേസ്ബുക്കിൽ പങ്കുവച്ച ദൃശ്യങ്ങൾ ഇപ്പോൾ തന്നെ ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com