ADVERTISEMENT

മരം ഒരു വരം എന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ ഇംഗ്ലണ്ടിലെ ഒരു മരം ഇപ്പോൾ വാര്‍ത്തകളിൽ നിറയുന്നത് ‘വരൻ’ ആയാണ്. ലിതർലൻഡിലെ റിമോഴ്സ് വാലി പാർക്കിലുള്ള ഒരു വലിയ മരമാണ് കഴിഞ്ഞ ദിവസം വരനായി മാറിയത്. കേറ്റ് കണ്ണിങ്ഹാം എന്ന 34 കാരിയാണ് ഈ മരത്തെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആശീർവാദത്തോടെ വിവാഹം കഴിച്ചത്. എന്തിനാണ് ഈ അപൂർവ വിവാഹമെന്നല്ലേ?

പാർക്കിന് നടുവിലൂടെ ഒരു ഹൈവേ നിർമിക്കാനായി അധികൃതർ പദ്ധതിയിട്ടു. ഹൈവേ നിർമാണം പൂർത്തിയാക്കാൻ ഇവിടെയുള്ള നിരവധി മരങ്ങൾ മുറിച്ചു മാറ്റേണ്ടിവരും. ഇതിൽ പ്രതിഷേധിച്ചാണ് കേറ്റ് മരത്തെ വിവാഹം ചെയ്തത്. പ്രദേശവാസികളെല്ലാം ഈ ഹൈവേ നിർമാണത്തിനെതിരാണ്. മരം മുറിച്ചുള്ള ഹൈവേ നിർ‌മാണത്തിനെതിരെ എങ്ങനെ പ്രതികരിക്കണമെന്ന് കൂട്ടമായി ആലോചിച്ചപ്പോഴാണ് ഇങ്ങനെയൊരു ആശയം ഉരുത്തിരിഞ്ഞു വന്നതെന്ന് രണ്ട് കുട്ടികളുടെ മാതാവു കൂടിയായ കേറ്റ് പറയുന്നു. പ്രദേശവാസികളെല്ലാം തന്നെ കേറ്റ് മരത്തെ വിവാഹം കഴിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. കേറ്റിന്റെ ആൺ സുഹൃത്തും ഈ തീരുമാനത്തെ പിന്തുണച്ചു.

വിവാഹ വേഷത്തിൽ അതിസുന്ദരിയായാണ് പ്രകൃതിസ്നേഹിയായ കേറ്റ് എത്തിയത്. വിഹാഹ ചടങ്ങുകൾ പൂർത്തിയായതോടെ കേറ്റ് തന്റെ പേരിന്റെ കൂടെ മരത്തിന്റെ പേരുകൂടി ചേർത്ത് കേറ്റ് റോസ് എൽഡർ എന്നാക്കി മാറ്റി. എൽഡർ എന്ന വിഭാഗത്തിൽ പെട്ട മരത്തെയാണ് കേറ്റ് വിവാഹം ചെയ്തത്. മരങ്ങൾ വെട്ടിനശിപ്പിക്കുന്നതിനെതിരെ ജനങ്ങള്‍ക്കിടയിൽ അവബോധം സൃഷ്ടിക്കാനാണ് തന്റെ ഈ തീരുമാനമെന്നും കേറ്റ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com