ചക്കക്കൊതി മൂത്ത കാട്ടുകൊമ്പൻ ചെയ്തത്; ദൃശ്യങ്ങൾ കൗതുകമാകുന്നു!

Jumbo climbs tree to pluck jackfruit
SHARE

ചക്കക്കൊതി മൂത്ത കാട്ടുകൊമ്പന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ചക്കപ്പഴം ആനകളുടെ ദൗർബല്യമാണ്. എന്തു ത്യാഗം സഹിച്ചും ചക്കപ്പഴം അകത്താക്കാൻ ആനകൾ ശ്രമിക്കും. പല ആനകളും നാട്ടിലേക്കിറങ്ങുന്നത് പോലും ചക്കപ്പഴം പാകമാകുന്ന സമയത്താണ്. ഇങ്ങനെ ചക്കപ്പഴം കഴിക്കാനായി നാട്ടിലിറങ്ങിയ ഒരു കാട്ടുകൊമ്പന്റെ ദൃശ്യങ്ങളാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാൻ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവച്ചത്.

ചക്കപ്പഴത്തിന്റെ മണം പിടിച്ചെത്തിയ കാട്ടുകൊമ്പൻ ഏറെ പണിപ്പെട്ടാണ് പ്ലാവിൽ നിന്നും ചക്ക പറിച്ചെടുത്തത്. കൂറ്റൻ പ്ലാവിന്റെ മുകളിലായി കിടന്നിരുന്ന ചക്ക ഏറെ പരിശ്രമത്തിനു ശേഷമാണ് കൊമ്പനു കിട്ടിയത്. പ്ലാവിന്റെ തടിയിൽ മുൻകാലുകൾ ഉയർത്തിവച്ച് തുമ്പിക്കൈ ഉപയോഗിച്ചാണ് ആന ചക്കപറിച്ച് താഴേക്കിട്ടത്. ഉരുണ്ടു നീങ്ങിയ ചക്ക നിലത്തുവച്ചതിനു ശേഷം ചവിട്ടി അടർത്തി ചക്കപ്പഴം ഭക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

മനോഹരമായ ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. നിരവധി അഭിപ്രായങ്ങളും ദൃശ്യങ്ങൾക്കൊപ്പം ആളുകൾ പങ്കുവയ്ക്കുന്നുണ്ട്. ആനയുടെ ബുദ്ധിശക്തിയെ പുകഴ്ത്തിയും നിരവധി അഭിപ്രായങ്ങൾ പുറത്തുവന്നിട്ടുണ്ട്.

English Summary: Jumbo climbs tree to pluck jackfruit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA