പുറത്തേക്കു തള്ളി നിൽക്കുന്ന വലിയ കണ്ണുകൾ; ഉണ്ടക്കണ്ണൻ പൂച്ചയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു!

Cat with huge eyes takes internet by storm
SHARE

പുറത്തേക്കു തള്ളി നിൽക്കുന്ന വലിയ കണ്ണുകളുള്ള ഒരു പൂച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ആഷ്‌ലി നോർലീൻ എന്ന 21 കാരിയാണ് ഈ ഊണ്ടക്കണ്ണൻ പൂച്ചയുടെ ഉടമ. രണ്ട് വർഷം മുൻപ് ഒരു ദത്തെടുക്കൽ കേന്ദ്രത്തിൽ നിന്നാണ് ആഷ്‌‌ലി പൂച്ചയെ ദത്തെടുത്തത്. പൊട്ടറ്റോ എന്നാണ് പൂച്ചക്കുട്ടന്റെ പേര്.

ഇപ്പോൾ 5 വയസ്സുള്ള പൊട്ടറ്റോയുടെ ചിത്രങ്ങൾ അന്നു മുതലേ ആഷ്‌ലി സമൂഹമാധ്യങ്ങളിലൂടെ പങ്കുവയ്ക്കുമായിരുന്നു. എല്ലാരും പൊട്ടറ്റോയുടെ കണ്ണിന്റെ പ്രത്യേകതയെക്കുറിച്ച് അന്നു മുതൽ അഭിപ്രായങ്ങൾ പങ്കുവയ്ക്കുമായിരുന്നു. ഇപ്പോൾ പൊട്ടറ്റോയ്ക്ക് അമ്പതിനായിരത്തിലധികം ഫോളോവേഴ്സുണ്ട്. എല്ലാവരും പൊട്ടറ്റോയുടെ കണ്ണിന്റെ പ്രത്യേകതയെക്കുറിച്ചു ചോദിക്കുമെങ്കിലും പൂച്ചയുടെ കണ്ണ് ഇങ്ങനെയായത് എന്തുകൊണ്ടാണെന്ന് ആഷ്‌ലിക്ക് അറിയില്ല. ജനിതകപരമായ കാരാണങ്ങളാവാം ഇതിനു പിന്നിലെന്നാണ് ആഷ്‌ലിയുടെ നിഗമനം.

പൊട്ടറ്റോ ആഷ്‌ലിയുടെ ഒപ്പമെത്തിയിട്ട് ഇപ്പോൾ രണ്ടുവർഷമായി.കണ്ണിന് പ്രത്യേകതയുണ്ടെങ്കിലും എല്ലാ വളർത്തു പൂച്ചകളേയും പോലെ പൊട്ടറ്റോയും ഒരു മിടുക്കൻ പൂച്ചയാണെന്നാണ് ആഷ്‌ലിയുടെ അഭിപ്രായം.

English Summary: Cat with huge eyes takes internet by storm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA