അയ്യപ്പ സംഘത്തോടൊപ്പം തെരുവുനായ പിന്നിട്ടത് 480 കിലോമീറ്റർ; ദൃശ്യങ്ങൾ!

 Stray dog walks over 480kms with 13 devotees to Sabarimala
Screengrab from video posted on Twitter by ANI
SHARE

13 അംഗ അയ്യപ്പസംഘത്തിനൊപ്പം കൂടിയ തെരുവുനായയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ആന്ധ്രാപ്രദേശിൽ നിന്നും കാൽനടയായി ശബരിമലയ്ക്ക് യാത്രതിരിച്ച സംഘത്തിനൊപ്പമാണ് നായ കൂടിയത്. ഒക്ടോബർ 31ന് ആന്ധ്രാപ്രദേശിലെ തിരുമലയിൽ നിന്നാണ് സംഘം പുറപ്പെട്ടത്. തുടക്കത്തിൽ നായ ഇവർക്കൊപ്പമുണ്ടായിരുന്നില്ല. പിന്നീട് ഇടയ്ക്ക് വച്ചെപ്പോഴോ ആണ് നായ സംഘത്തോടൊപ്പം ചേർന്നത്. 

നായ ഇവരെ പിന്തുടരുന്ന കാര്യം ആദ്യം ഇവരാരും ശ്രദ്ധിച്ചിരുന്നില്ല. പിന്നീടാണ് നായ തങ്ങളെ പിന്തുടരുന്ന കാര്യം അയ്യപ്പൻമാർ നിരീക്ഷിച്ചത്. അയ്യപ്പൻമാർ വിശ്രമിക്കുമ്പോൾ നായയും അവർക്കൊപ്പം വിശ്രമിക്കും. ഇപ്പോൾ ഇവർ പാകം ചെയ്യുന്ന ഭക്ഷണവും നയയ്ക്ക് നൽകുന്നുണ്ട്. അയ്യപ്പ സംഘത്തോടൊപ്പം ഇങ്ങനെ 480 കിലോമീറ്ററോളമാണ് തെരുവു നായ സഞ്ചരിച്ചത്.

 Stray dog walks over 480kms with 13 devotees to Sabarimala

സ്ഥിരമായി കാൽനടയായി അയ്യപ്പദർശനം നടത്തുന്നവരാണിവർ. എന്നാൽ ആദ്യമായാണ് ഇവർക്കൊപ്പം ഒരു നായ കൂടി ചേർന്നത്. ഇന്നലെ സംഘം ചിക്കമംഗളൂരുവിലെ കൊട്ടിഗേഹരേയിലെത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary:  Stray dog walks over 480kms with 13 devotees to Sabarimala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA