ചപ്പുചവറുകൾ പെറുക്കി ചവറ്റുകുട്ടയിൽ നിക്ഷേപിക്കുന്ന കാട്ടാന; മനോഹരമായ ദൃശ്യങ്ങൾ!

Elephant Collects And Bins Trash
SHARE

ആനകൾ പൊതുവേ ബുദ്ധിയുള്ള മൃഗങ്ങളാണ്. മനുഷ്യർ ചെയ്യുന്ന പ്രവർത്തികളൊക്കെ മനസ്സിലാക്കാനും അതെല്ലാം പ്രാവർത്തികമാക്കാനും ആനകൾ ശ്രമിക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനാണ് 2015 ൽ ഇറങ്ങിയ മനോഹരമായ ഈ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവച്ചത്.

സംഭവം നടന്നത് എവിടെയാണെന്നു വ്യക്തമല്ലെങ്കിലും ഒരു ആഫ്രിക്കൻ ആനയാണ് വിഡിയോയിലുള്ളത്. മനുഷ്യവാസ കേന്ദ്രത്തിലെത്തിയ കാട്ടാന വീടിനു സമീപം സൂക്ഷിച്ച ചവറ്റുകുട്ടയിൽ സമീപത്തു കിടക്കുന്ന ചപ്പുചവറുകൾ പെറുക്കിയിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുമ്പിക്കൈകൊണ്ട് എടുത്തുമാറ്റാൻ ശ്രമിച്ചിട്ട് നടക്കാത്തതിനാൽ മുൻകാലുകളുടെ കൂടി സഹായത്തിലാണ് ചപ്പുചവറുകൾ പെറുക്കി ചവറ്റു കുട്ടയിൽ നിക്ഷേപിച്ചത്. പിന്നീട് യാതൊരു ഭവവ്യത്യാസവുമില്ലാതെ നടന്നു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

പരിസരം ശുചിയാക്കി സൂക്ഷിക്കാൻ ആനയ്ക്കു കഴിയുമെങ്കിൽ എന്തുകൊണ്ട് നമുക്ക് സാധിക്കുന്നില്ല എന്ന അടിക്കുറിപ്പോടെയാണ് പ്രവീൺ കസ്വാൻ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary:  Elephant Collects And Bins Trash

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA