ADVERTISEMENT

മിക്കവരുടെയും ഒരു ദിവസം ആരംഭിക്കുന്നത് ഒരു കപ്പ് ചായയോടു കൂടിയാണ്. ചായ  അല്ലെങ്കിൽ കാപ്പി ഇത് ശീലമാക്കാത്തവർ വിരളമാണ്. ദിവസം മുഴുവൻ ഉൻമേഷം നിലനിർത്താൻ ഇത് സഹായിക്കുമെന്നാണ് പലരുടേയും വാദം. മനുഷ്യർക്കു മാത്രമല്ല ഇതൊക്കെ മൃഗങ്ങൾക്കുമാകാം എന്ന നിലപാടിലാണ് ജേയ്ക്ക് എന്ന കുതിര. കഴിഞ്ഞ 15 വർഷമായി യുകെയിലെ മെഴ്സിസൈഡ് പൊലീസ് സേനയിലെ അംഗമാണ് ജേക്ക്. രാവിലെ ഒരു വലിയ കപ്പ് ചായ ചെറുചൂടോടെ കുടിച്ചാണ് ജേയ്ക്കിന്റെ ഒരു ദിവസം തുടങ്ങുന്നത്.

വെറും ചായയൊന്നുമല്ല കേട്ടോ. ജേയ്ക്കിന് ചില നിബന്ധനകളൊക്കെയുണ്ട് ചായയുടെ കാര്യത്തിൽ. കൊഴുപ്പ് നീക്കം ചെയ്ത പാലിൽ രണ്ട് സ്പൂൺ പഞ്ചസാരയും അല്പം തണുത്തപെള്ള വെള്ളവുമൊക്കെ ചേർത്തുവേണം ചായ തയാറാക്കാൻ. പൊലീസ് സേനയിലുള്ള 12 കുതിരകളിൽ ഒന്നാണ് ജേയ്ക്ക്. എന്നാൽ മറ്റു കുതിരകളിൽ നിന്നെല്ലാം വേറിട്ട സ്വഭാവമാണ് ജേയ്ക്കിന്റേതെന്ന് പരിശീലകയും മാനേജരുമായ ലിൻഡ്സേ ഗേവൻ വ്യക്തമാക്കി.

ജേയ്ക്കിന്റെ ചായകുടി ശീലം തുടങ്ങുന്നത് പരിശീലകന്റെ ചായക്കപ്പിൽ നിന്ന് ചായ നക്കി കുടിച്ചതോടെയാണ്. പിന്നീട് ചായക്കപ്പ് കാണുമ്പോൾ ജേയ്ക്ക് ഇത് ശീലമാക്കി. ജേയ്ക്കിന്റെ ചായയോടുള്ള ഇഷ്ടെ മനസ്സിലാക്കി ഉദ്യോഗസ്ഥർ അവർക്കുള്ള ചായയ്ക്കൊപ്പം ജേയ്ക്കിനും നൽകിത്തുടങ്ങിയത്. ഇപ്പോൾ രാവിലെ ജോലി തുടങ്ങുന്നതിന് മുൻപ് ചായ കിട്ടാതെ ലിവർപൂളിലെ കുതിരലായത്തിൽ നിന്ന് ജേയ്ക്ക് അനങ്ങില്ല. 

ലായത്തിൻ നിന്ന് ഉറക്കം വിട്ട് എഴുന്നേൽക്കണമെങ്കിൽ ചെറുചൂടുള്ള ചായ നിർബന്ധമാണ്. മെഴ്സിസൈഡ് പൊലീസാണ് അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ജേയ്ക്കിന്റെ ചായകുടിയുടെ ദൃശ്യങ്ങൾ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. പൊലീസ് ഫുട്ബോൾ ടീമിലെയും ഗ്രാൻഡ് നാഷണലിലുമൊക്കെ സ്ഥിര സാന്നിധ്യമാണ് ജേയ്ക്ക്. ഇപ്പോൾ ഇരുപതു വയസ്സുള്ള ജേയ്ക്ക് അടുത്ത വർഷം പൊലീസ് സേനയിൽ നിന്ന് വിരമിക്കും.

English Summary: This Pampered Police Horse Refuses To Work Without His Cup Of Morning Tea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com