പെരുമ്പാമ്പിന്റെ പിടിയിൽ നിന്ന് ഹണി ബാഡ്ജറെ രക്ഷിച്ച് കുറുക്കൻമാർ; ഒടുവിൽ പാമ്പിനായി കടിപിടി!

Honey badger escapes python's coils then fights off jackals
SHARE

വരിഞ്ഞു മുറുക്കിക്കൊണ്ടിരുന്ന പെരുമ്പാമ്പിന്റെ പിടിയിൽ നിന്ന് ഹണി ബാഡ്ജറിന്റെ രക്ഷകരായെത്തിയത് രണ്ട് കുറുക്കൻമാരാണ്. സൗത്ത് ആഫ്രിക്കയിൽ കാണപ്പെടുന്ന, സസ്തനി വർഗത്തിൽ പെട്ട ജീവികളാണ് ഹണി ബാഡ്ജറുകൾ. ബോട്സ്വാനയിലെ ഷോബെ പാർക്കിലാണ് രസകരമായ പോരാട്ടം നടന്നത്. അറുപതുകാരിയായ റോസ്‌ലൈൻ കെർജോസ് ആണ് ഈ അപൂർവ പോരാട്ടത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്.

റോസ്‌ലൈൻ കാണുമ്പോൾ പെരുമ്പാമ്പ് ഹണി ബാഡ്ജറെ വരിഞ്ഞുമുറുക്കുകയായിരുന്നു. ഇതിനിടയിലേക്കാണ് രണ്ട് കുറുക്കൻമാരെത്തിയത്. പെരുമ്പാമ്പിന്റെ പിടിയിലമർന്നിരുന്ന ഹണി ബാഡ്ജിന്റെ ജീവൻ കുറുക്കൻമാർ രക്ഷിച്ചത് പാമ്പിന്റെ ശരീരത്തിൽ കടിച്ചു വലിച്ചാണ്. ഇതിനിടയിൽ കിട്ടിയ അവസരം മുതലാക്കി ഹണി ബാഡ്ജർ രക്ഷപെടുകയായിരുന്നു.

Honey badger escapes python's coils then fights off jackals

കുറുക്കൻമാരുടെയും ഹണി ബാഡ്ജറുടെയും നിരന്തരമായ ആക്രമണത്തിൽ ജീവനറ്റ പെരുമ്പാമ്പിനു വേണ്ടിയായിരുന്നു അടുത്ത പോരാട്ടം. പാമ്പിനു വേണ്ടി നടന്ന വടംവലിയിൽ കുറുക്കൻമാരെ തുരത്തി പാമ്പിന്റെ ജീവനറ്റ ശരീരം ഭക്ഷിക്കാനായി സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടു പോകുന്നതിൽ ഹണി ബാഡ്ജർ വിജയിക്കുകയും ചെയ്തു.എന്തായാലും പാമ്പിന്റെ പിടിയിൽ നിന്നും ഹണി ബാഡ്ജർ രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് റോസ്‌ലൈൻ അവിടെനിന്നും മടങ്ങിയത്.

English Summary: Honey badger escapes python's coils then fights off jackals for possession of snake carcass

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA