കടലിൽ നീന്താനിറങ്ങിയ യുവതിക്കൊപ്പം നീന്തിയത് ‍ഡോൾഫിൻ കൂട്ടം; അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍!

A lucky snorkeller swam alongside a pod of 40 dolphins
SHARE

അവധിക്കാലം ആഘോഷിക്കാൻ ജർമനിയിൽ നിന്നും ഇറ്റലിയിലെത്തിയ യുവതിക്കാണ് ഡോൾഫിൻ കൂട്ടത്തിനൊപ്പം നീന്താൻ ഭാഗ്യം ലഭിച്ചത്. ചെങ്കടലിലാണ് 23 കാരിയായ ജാൻ റുഗാബെർ സ്നോര്‍ക്കെലിങ്ങിനിറങ്ങിയത്. കടലിൽ നീന്തുന്നതിനിടയിൽ അപ്രതീക്ഷിതമായി ഡോൾഫിൻകൂട്ടം ചേരുകയായിരുന്നു. നാൽപതോളം ഡോൾഫിനുകളാണ് സംഘത്തിലുണ്ടായിരുന്നത്.

കരുത്തുള്ളവയെങ്കിലും വളരെ പതിയെയാണ് ഡോൾഫിൻ കൂട്ടം യുവതിക്കൊപ്പം നീന്തിയത്. ശാന്തമായിട്ടായിരുന്നു ഇവയുടെ സഞ്ചാരം. ജാനിനു തൊട്ടരികിലൂടെയാണ് ഒരു അമ്മ ഡോൾഫിനും കുഞ്ഞും നീന്തിയത്. ഡോൾഫിൻ കൂട്ടത്തിനൊപ്പം അവയുടെ കണ്ണിൽ നോക്കിയുള്ള സഞ്ചാരം സ്വപ്നതുല്യമായിരുന്നുവെന്നും ജാൻ വ്യക്തമാക്കി.

ജാനിനൊപ്പം നീന്തുന്ന ‍ഡോൾഫിനുകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: A lucky snorkeller swam alongside a pod of 40 dolphins

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA