ലേലു അല്ലു ലേലു അല്ലു...വെറുതേ നോക്കിയതാ..; കടുവകളെ തുരത്തുന്ന കരടി, ദൃശ്യങ്ങൾ!

Sloth bear scares off tiger during clash at Ranthambore National Park
SHARE

കാട് ഒളിപ്പിച്ചിരിക്കുന്ന അദ്ഭുതങ്ങൾ ഏറെയാണ്. അതിലേറെ രസകരമായ കാര്യങ്ങളാണ് കാടിനുള്ളിൽ സംഭവിക്കുന്നത്. വന്യജീവികൾ തമ്മിലുള്ള സംഘട്ടനങ്ങളും അതിർത്തിക്കും ഭക്ഷണത്തിനുമായുള്ള പോരാട്ടങ്ങളുമെല്ലാം ഇവിടെ പതിവ് കാഴ്ചയാണ്. രാജസ്ഥാനിലെ രത്തംബോർ ദേശീയ പാർക്കിൽ നിന്നുള്ള നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യങ്ങളിൽ നിറയുന്നത്.

കടുവകളെ പേടിപ്പിക്കുന്ന കരടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. സാധാരണയായി കരടികളെ കടുവകൾ ആക്രമിക്കാറില്ല. എന്നാൽ കൗതുകത്തിനാകാം ഈ കടുവ കരടിയുടെ പിന്നാലെ പോയതെന്നാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. പിന്തിരിഞ്ഞു നിൽക്കുന്ന കരടിയുടെ പിന്നാലെ പോയ കടുവയെ കരടി ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു. കരടി പിൻകാലുകളിൽ നിവർന്നു നിന്നതോടെ ഭയന്ന കടുവ ഓടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു കടുവയേയും കരടി ഭയപ്പെടുത്തി ഓടിച്ചു. പിന്നീട് കരടി എതിർവശത്തേക്ക് ഓടിമറയുകയും ചെയ്തു.

രാജ്യസഭാംഗമായ പരിമൾ നത്‍വാനിയാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇരുപത്തിയാറായിരത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Sloth bear scares off tiger during clash at Ranthambore National Park

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA