വിഷപ്പാമ്പുകൾ നിറഞ്ഞ കിണറിനുള്ളിൽ നിന്നും പൊലീസുകാരൻ രക്ഷിച്ചത് 3 നായ്ക്കുട്ടികളെ, ചിത്രങ്ങൾ കൗതുകമാകുന്നു

Uttar Pradesh Cop Rescues 3 Puppies From Snake-Infested Well
SHARE

വിഷപ്പാമ്പുകൾ നിറഞ്ഞ കിണറിനുള്ളിൽ അകപ്പെട്ട നായ്ക്കുട്ടികളെ രക്ഷിച്ച പൊലീസുകാരനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഉത്തർപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥനാണ് പാമ്പുകൾ നിറഞ്ഞ കിണറ്റിലിറങ്ങി 3 നായ്ക്കുട്ടികളെ രക്ഷിച്ചത്. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം നടന്നത്.

പ്രദേശവാസികൾ വിളിച്ചറിയിച്ചതനുസരിച്ചാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. പൊലീസെത്തുമ്പോൾ കിണറിനു ചുറ്റും പ്രദേശവാസികൾ തടിച്ചുകൂടിയിരുന്നു. കിണറിനുള്ളിൽ വിഷപ്പാമ്പുകളുള്ളതിനാൽ നാട്ടുകാർ കിണറ്റിലിറങ്ങി നായ്ക്കുട്ടികളെ രക്ഷിക്കാൻ തയാറായില്ല. എന്നാൽ ഇതൊന്നും ഗൗനിക്കാതെയാണ് പൊലീസ് ഉദ്യോഗസ്ഥൻ ഏണിവച്ച് കിണറിനുള്ളിലിറങ്ങി നായ്ക്കുട്ടികളെ രക്ഷിച്ചത്.

കിണറിനുള്ളിൽ നിന്നും നായ്ക്കുട്ടിയെ രക്ഷിച്ച് പുറത്തു നിൽക്കുന്നവർക്ക് കൈമാറുന്ന പൊലീസുകാരന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നായ്ക്കുട്ടികളെ രക്ഷിച്ച പൊലീസുകാരനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങൾ.

English Summary: Uttar Pradesh Cop Rescues 3 Puppies From Snake-Infested Well

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA