യുറേക്കാ....യുറേക്കാ....കിണറ്റിൽ അകപ്പെട്ട ആനയ്ക്ക് തുണയായത് ആർക്കിമെഡിസ് തത്വം, ജാർഖണ്ഡിൽ സംഭവിച്ചത്?

How Archimedes' Principle Helped In Rescue Of Elephant In Jharkhand
SHARE

യുറേക്കാ...യുറേക്കാ എന്നു കേൾക്കുമ്പോൾ തന്നെ ആർക്കിമെഡിസ് തത്വം മനസ്സിലേക്കെത്തും. പഠനകാലത്ത് കഷ്ടപ്പെട്ട് പഠിച്ച സിദ്ധാന്തങ്ങളൊന്നും നിത്യജീവിതത്തിൽ  പ്രയോഗിക്കേണ്ടി വരാറില്ല. എന്നാൽ ജാർഖണ്ഡിലെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഈ ധാരണ തിരുത്തിക്കുറിച്ചത്. കിണറിനുള്ളിൽ അകപ്പെട്ട ആനയെ ഇവർ രക്ഷപെടുത്തിയത് ആർക്കിമെഡിസ് തത്വം ഉപയോഗിച്ചാണ്. ജാർഖണ്ഡിലെ ഗുൽമ ജില്ലയിലുള്ള ആമ്‌ലിയ ടോലി ഗ്രാമത്തിലാണ് സംഭവം നടന്നത്.

ചൊവ്വാഴ്ച പുലർച്ചെയാണ് കാട്ടാനയെ കിണറിനുള്ളിൽ വീണ നിലയിൽ പ്രദേശവാസികൾ കണ്ടെത്തിയത്. ഇവർ ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉടൻതന്നെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. രാവിലെ ഏഴുമണിക്ക് തുടങ്ങിയ രക്ഷാപ്രവർത്തനം മൂന്നുമണിക്കൂർ നീണ്ടു. മൂന്ന് പമ്പുകളുപയോഗിച്ച് കിണറിനുള്ളിലേക്ക് വെള്ളം ശക്തിയായി പമ്പ് ചെയ്താണ് ആനയെ പുറത്തെത്തിച്ചത്.കിണറിനുള്ളിൽ വെള്ളം നിറഞ്ഞപ്പോൾ പൊങ്ങിവന്ന ആനയെ പുറത്തെത്തിക്കുകയായിരുന്നു.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ടെയാണ് മനോഹരമായ ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പാങ്കുവച്ചത്. ആനയെ കിണറിനുള്ളിൽ നിന്നും പുറത്തെടുക്കാൻ ആർക്കിമെഡിസ് തത്വം പ്രായോഗികമാക്കിയ ‍ഗുൽമയിലെ വനംവകുപ്പ് ഉദ്യോഗസ്ഥനെ ട്വിറ്ററിലൂടെ അഭിനന്ദിക്കുകയും ചെയ്തു.

How Archimedes' Principle Helped In Rescue Of Elephant In Jharkhand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA