കൃഷിയിടത്തിലെ ജലസംഭരണിയിൽ അകപ്പെട്ട മൂർഖൻ പാമ്പ്; പിന്നീട് സംഭവിച്ചത്?

Friendly men saved the cobra from falling into a deep pit
SHARE

കൃഷിയിടത്തിലെ ജലസംഭരണിയിൽ അകപ്പെട്ട മൂർഖൻ പാമ്പിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. രക്ഷപെടാനാകാതെ വെള്ളത്തിലൂടെ ഏറെനേരം നീന്തിയ മൂർഖൻ പാമ്പിനെ അവിടെ കൂടി നിന്നവർ രക്ഷിക്കുന്ന രംഗങ്ങളാണ് ദൃശ്യത്തിലുള്ളത്. ജലസംഭരണിയിലേക്കിറങ്ങാനുള്ള കമ്പിയിൽ പിടിച്ച് മൂർഖൻ പാമ്പിനെ രക്ഷിക്കാൻ ആദ്യമൊരാൾ ശ്രമിച്ചെങ്കിലും നടന്നില്ല. പിടിതരാതെ പാമ്പ് വെള്ളത്തിലൂടെ ഇഴഞ്ഞു നീങ്ങുകയായിരുന്ന. സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല.

പിന്നീട് സംഭരണിക്കു ചുറ്റും നിന്നവരിൽ ഒരാൾ പാമ്പിനെ രക്ഷിക്കാനായി ഇതിലേക്ക് എടുത്തുചാടുകയായിരുന്നു. ഇയാൾ പാമ്പിന് പിന്നാലെ നീന്തിയെത്തിയതോടെ പാമ്പ് രക്ഷിക്കാൻ ആദ്യമിറങ്ങിയ ആളുടെ അരികിലേക്ക് നീന്തിയെത്തി. സമീപത്തേക്കെത്തിയ പാമ്പിനെ വാലിൽ തൂക്കിയെടുത്ത് തൊട്ട് മുകളിൽ നിൽക്കുന്ന ആൾക്ക് കൈമാറി പാമ്പിനെ പുറത്തെത്തിക്കുകയായിരുന്നു. ഏറ നേരത്തെ പരിശ്രമത്തിനു ശേഷമാണ് ഇവർക്ക് പാമ്പിനെ വെള്ളത്തിൽ നിന്നും പിടികൂടി കരയ്ക്കെത്തിക്കാനായത്.

പിടികൂടിയ പാമ്പിനെ ഇവർ ഭദ്രമായി ഒരു പ്ലാസ്റ്റിക് കുപ്പിയിലാക്കി. പിന്നീടിതിനെ കാടിനുള്ളിൽ കൊണ്ടുപോയി തുറന്നുവിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പാമ്പു പിടിത്ത വിദഗ്ധരാകാം ഇതെന്നാണ് നിഗമനം. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary:Friendly men saved the cobra from falling into a deep pit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA