ADVERTISEMENT

ദിലീപ്കുമാർ മാനിക്ജി എത്തുന്ന സമയം പ്രാവുകൾക്കറിയാം. പ്രഭാതഭക്ഷണത്തിനായി അവർ മാനിക്ജിയുടെ വരവു കാതോർത്തിരിക്കും. പാലസ് റോഡിൽ ഹാജി ഈസ ഹാജി മൂസ സ്കൂൾ കോംപ്ലക്സിനു മുൻപിലേക്കു നടന്നടുക്കുമ്പോൾ തന്നെ പ്രാവുകൾ കൂട്ടമായി പറന്നിറങ്ങും. കയ്യിലുള്ള സഞ്ചിയിൽ കൊണ്ടുവരുന്ന ചോളം അദ്ദേഹം വാരി വിതറും. പ്രാവുകൾ അതു തിന്നു വിശപ്പടക്കും.

ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പതിവല്ല. എഴുപതുകാരനായ മാനിക്ജി കോളജിൽ പഠിക്കുന്ന കാലം തുടങ്ങി പ്രാവുകളുടെ തോഴനാണ്. വീടിനു മുൻപിൽ പറന്നെത്തുന്ന പ്രാവുകൾക്കു തീറ്റി നൽകിയായിരുന്നു തുടക്കം. ഇപ്പോഴും വീട്ടിൽ പ്രാവുകൾക്കു ഭക്ഷണം നൽകാറുണ്ടെന്ന് അദ്ദേഹം പറയുന്നു. വീടിന്റെ മേൽക്കൂരയിൽ നിറയെ പ്രാവുകൾ ഉണ്ടാകും. ഭക്ഷണത്തിന്റെ സമയമെല്ലാം അവയ്ക്ക് അറിയാം. സമയമാകുമ്പോൾ അവരെല്ലാം എത്തും. ചോളം കിലോഗ്രാമിന് 40–50 രൂപയാകും. എങ്കിലും കുഴപ്പമില്ല. 

കുടുംബാംഗങ്ങളുടെ ഭക്ഷണത്തിനായി പണം ചെലവാക്കുന്നതു പോലെ ഇതും – റബർ മാർക്കറ്റിങ് കമ്പനിയിലെ ഉദ്യോഗസ്ഥനായ അദ്ദേഹം പറഞ്ഞു. എവിടെപ്പോകാനുണ്ടെങ്കിലും പ്രാവുകൾക്കു ഭക്ഷണം നൽകിയ ശേഷമേ പോകാറുള്ളു. തൊട്ടടുത്ത് നവനീത് കൃഷ്ണ ക്ഷേത്രത്തിനു മുൻപിൽ പറവകൾക്കു കുടിക്കാൻ കരിങ്കൽ തൊട്ടിയിൽ വെള്ളം ഒഴിച്ചു വയ്ക്കുന്ന പതിവുണ്ട്. അടുത്തുള്ള ജൈന ക്ഷേത്രത്തിൽ ക്ഷേത്ര ഭാരവാഹികൾ ആയിരക്കണക്കിനു പ്രാവുകൾക്ക് ദിവസവും  ഭക്ഷണം കൊടുക്കുന്നുണ്ട്. ഉച്ചയ്ക്ക് 12 നു പ്രാവുകൾ ഭക്ഷണം കഴിക്കാൻ ഇറങ്ങുന്നതു കാണാൻ വിദേശ വിനോദസഞ്ചാരികൾ ഒട്ടേറെ ഇവിടെ എത്താറുണ്ട്.

English Summary: hundreds of pigeons that had been waiting for food on the road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com