ADVERTISEMENT

പ്രകൃതിയുടെ വരദാനമായി സ്വാഭാവിക നിലയില്‍രൂപപ്പെടുന്ന തനതായ ആവാസവ്യവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് കാട്. അടവി, വിപിനം, കാനനം, വനം, കാന്താരം, ഗഹനം, ആരണ്യം തുടങ്ങിയ നാമങ്ങളിലും ഈ പ്രകൃതിസ്വത്ത് അറിയപ്പെടുന്നു. കേവലം മരക്കൂട്ടങ്ങള്‍ മാത്രമല്ല കാടുകള്‍. വ്യത്യസ്തങ്ങളായ അനേകം ജൈവഏകകങ്ങളുടെ സങ്കീര്‍ണ്ണതയില്‍ രൂപപ്പെട്ടും സ്വയം നിലനിര്‍ത്തിയും പരസ്പരമുള്ള പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനങ്ങള്‍ക്കു ഉൾപ്രേരകമാവുകയും ചെയ്യുന്ന ചാക്രിക കൂട്ടായ്മ കൂടിയാണവ.

Forest-Kerala

ലോകത്തിന്റെ ഭൂവിസ്തൃതിയില്‍ അഞ്ചിലൊന്ന് കാടായിരുന്നു. ജനസംഖ്യാവര്‍ധനവ്, ഫലഭൂയിഷ്ടമായ വനമണ്ണ്, വനോത്പ്പന്നങ്ങള്‍, ജന്തുജാലങ്ങള്‍ എന്നിവയിലുള്ള ആകര്‍ഷണം, കൃഷിഭൂമിയാക്കാനുള്ള സാധ്യതകള്‍ തുടങ്ങിയ വിവിധ കാരണങ്ങള്‍ കാട് കയ്യേറ്റം അനുസ്യൂതം ലോകത്താകെ നടക്കുകയുണ്ടായി. 

ലോകത്തിലെ പ്രധാന വനപ്രദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

വന വിഭാഗങ്ങള്‍                           പ്രദേശങ്ങള്‍

തുന്ദ്ര- ആര്‍ടിക് മേഖല                   കാനഡ, ഗ്രീന്‍ലാന്‍ഡ്, അലാസ്‌ക

വനങ്ങള്‍

വടക്കന്‍ കോണിഫറസ് കാടുകള്‍        വടക്കേ അമേരിക്ക യൂറേഷ്യ

ആര്‍ദ്ര ശീത കോണിഫറസ്               വടക്കേ അമേരിക്കയുടെ പശ്ചിമതീരം

ശീതകാടുകള്‍  

ശീതപ്രദേശ ഇലപൊഴിയും               വടക്കേഅമേരിക്കയുടെ കിഴക്കന്‍ തീരങ്ങള്‍, യൂറോപ്പ്, ജപ്പാന്‍, ആസ്‌ട്രേലിയ 

കാടുകള്‍

മിതശീതോഷ്ണ                            ജപ്പാന്‍, ഫ്‌ളോറിഡ

നിത്യഹരിതവനങ്ങള്‍   

ശൈത്യമേഖല പുല്‍മേടുകള്‍             ഒഹായോ, ഇന്ത്യാന, ഇലിനോയ്

ഉഷ്ണമേഖല സാവന്ന                    ആഫ്രിക്ക, തേക്കേഅമേരിക്ക, ഓസ്‌ട്രേലിയ

ചതുപ്പു വനങ്ങള്‍                           മെഡിറ്ററേനിയന്‍ കടല്‍പ്രദേശങ്ങള്‍

ഉഷ്ണമേഖല മഴക്കാടുകള്‍               വടക്കേ അമേരിക്ക, പശ്ചിമ ആഫ്രിക്ക, ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ

ശീതോഷ്ണമേഖല കുറ്റികാടുകളും

ഇലപൊഴിയും കാടുകളും                  ആഫ്രിക്ക, ബ്രസീല്‍

ലോകത്തിലെ പ്രധാനപ്പെട്ട വനപ്രദേശങ്ങളുള്ള പത്തു രാജ്യങ്ങള്‍

രാജ്യത്തിന്റെ പേര്    പ്രദേശങ്ങള്‍ (ശതമാനത്തില്‍)

1. ബ്രസീല്‍              56.1

0

2.കോംഗോ              52

3.ഇന്തോനേഷ്യ         46.46

4.റഷ്യ                   45.40

5.അര്‍ജന്റന             34

6.കാനഡ                31.06

7.അമേരിക്ക             30.84

8.ഇന്ത്യ                  23.68

9.ആസ്‌ട്രേലിയ         19

10.ചൈന                18.21

---------------------------------------

2. കേരളത്തിലെ വന വിഭാഗങ്ങള്‍

കേരളത്തിലെ 75 ശതമാനം ഭാഗങ്ങളും 1800 കളില്‍ വനപ്രദേശമായിരുന്നു. 1900കളായപ്പോള്‍ അവ 50ശതമാനവും 1940 കളാവുമ്പോള്‍ 33 ശതമാനവും ആയി കുറഞ്ഞു. 1940 ല്‍ 12,850 ച.കി.മീറ്റര്‍ ഉണ്ടായിരുന്നത് 1965 ല്‍ 9770 ച.കി.മീറ്ററും 1970 ല്‍ 9400 ച.കി. മീറ്ററുമായി മാറുകയുണ്ടായി. 1952 ലെ ദേശീയ വന നിയമമനുസരിച്ച് ഓരോ മേഖലയുടേയും 33 ശതമാനമെങ്കിലും വനപ്രദേശമായി സംരക്ഷിക്കുന്നതിന്റെ  ആവശ്യകത പറഞ്ഞിരുന്നു. കേരളത്തില്‍ 1970കള്‍ക്കുശേഷം കുടിയേറ്റത്തിന്റേയും മറ്റും ഫലമായി വ്യാപകമായ വന ആവാസവ്യവസ്ഥയ്ക്ക് മാറ്റം വരുകയുണ്ടായി. ആദിമ വനത്തില്‍ സ്വാഭാവികമായി ധാരാളം കുറവുണ്ടായുകയും ചെയ്തു. 1950 കളില്‍ യൂക്കാലിപ്റ്റസ് വച്ചുപിടിച്ചുതുടങ്ങി. 1960 ല്‍ സോഷ്യല്‍ ഫോഫസ്ട്രി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1984 ല്‍ ലോകബാങ്കിന്റെ ധനസഹായത്തോടെ പുറമ്പോക്കുകളിലും തരിശിടങ്ങളിലുമായി വനവത്കരണ പരിപാടി നടപ്പാക്കി. അക്കേഷ്യ പോലുള്ളവയായിരുന്നു ധാരാളമായി നട്ടത്. വിവിധ പദ്ധതികളിലൂടെ വൃക്ഷവത്കരണ പരിപാടികള്‍ നടക്കുമ്പോള്‍ തന്നെ  സ്വാഭാവിക വനപ്രദേശങ്ങള്‍ കുറയുകയുണ്ടായി. പ്ലാന്റേഷന്‍ മേഖലകള്‍ വര്‍ദ്ധിക്കുകയും ഉണ്ടായി.

forest

കേരളത്തിലെ പ്രധാന വനവിഭാഗങ്ങള്‍

വിഭാഗം                                      വിസ്തൃതി(ഹെക്ടര്‍)                             ശതമാനം

ഉഷ്ണമേഖല-നനവാര്‍ന്ന                  3.480                                        37.2

നിത്യഹരിതവനങ്ങള്‍

ഉഷ്ണമേഖല ഇലപൊഴിയും               4.100                                        43.62

ഈര്‍പ്പ വനങ്ങള്‍ 

ഉഷ്ണമേഖല ഇലപൊഴിയും               0.094                                        1.00

ശുഷ്‌കവനങ്ങള്‍ 

പര്‍വ്വത ഉപ-ഉഷ്ണമേഖല                  0.188                                        2.00

വനങ്ങള്‍ 

തോട്ടങ്ങള്‍                                    1.538                                        16.36

ആകെ                                         9400                                        100

--------------------------------------

3. കാട്- ഒരു ജൈവവൈവിധ്യ കലവറ

കേരളത്തിലെ പശ്ചിമഘട്ടത്തിലാണ് കൂടുതലായി വനപ്രദേശങ്ങള്‍ കാണപ്പെടുന്നത്. കേരളത്തിലാകെ 4750 ച.കി.മീറ്റര്‍ മഴക്കാടുകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 100 മീറ്ററിനും 1200 മീറ്ററിനും ഇടയ്ക്കുള്ള പശ്ചിമതീര ഉഷ്ണമേഖല നിത്യഹരിതവനവും-തെക്കന്‍ മലമുകള്‍ ഉഷ്ണമേഖല നിത്യഹരിത വനവുമെന്ന് രണ്ടായി വിഭജിക്കാന്‍ കഴിയും. കേരളത്തിന്റെ പശ്ചിമ ഘട്ടം ജൈവ വൈവിദ്ധ്യങ്ങളുടെ കലവറ കൂടിയാണ്. ഉഷ്ണമേഖല മഴക്കാടുകള്‍ ആയ സഹ്യാദ്രിയില്‍ 4000 ജീവജാലങ്ങളില്‍പ്പെട്ട ഔഷധപുഷ്പിത സസ്യങ്ങളുണ്ട്. ഇവയില്‍ 1500 ജാതികള്‍ ഒരു സ്ഥലത്ത് മാത്രമുണ്ടാകുന്ന ദേശ്യജാകികളാണ്. ഇവ ഒരിക്കല്‍ നശിച്ചാല്‍ തുടര്‍ന്നുണ്ടാകുക പ്രയാസമാണ്. 66 വിഭാഗങ്ങളില്‍പ്പെട്ട കാര്‍ഷിക വിളകളുടെ 145 വന ജന്തുക്കള്‍, 44 വിഭാഗങ്ങളില്‍പ്പെട്ട് സസ്തനികള്‍, 275 വിഭാഗങ്ങളില്‍ ഉള്ള ഇഴജന്തുക്കള്‍ എന്നിവയുള്‍പ്പെടെ ഭാരതത്തിന്റെ 22 ശതമാനം ജൈവവൈവിധ്യമുള്ളവയായിരുന്നു നമ്മുടെ കാടുകള്‍. സസ്തനികളില്‍ 101 വിഭാഗങ്ങളും 326 പക്ഷി ജാതികളും 318 ജൈവജാതിനിശാശലഭങ്ങളും 40 ജൈവജൈതി മരത്തവളകളും 295 വിഭാഗം കശേരുക്കളും 30 വിബാഗം ലിസാര്‍ഡുകളും കേരളത്തിലുണ്ട്. 

rain-001

4. കാടും മഴയും 

കേരളത്തില്‍ ശക്തമായ മഴ പെയ്യുന്നതില്‍ കാടുകള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. കാലാവസ്ഥശാസ്ത്രജ്ഞനായ കൂപ്പന്റെ വര്‍ഗ്ഗീകരണപ്രകാരം കേരളത്തില്‍ പെയ്യുന്നത് പര്‍വ്വതജന്യമായ (ഓറോഗ്രാഫിക്) മഴയാണ്. കടലിലെ വെള്ളം നീരാവിയായി മേല്‍പ്പോട്ടുയര്‍ന്ന് തിരശീചനദിശയില്‍ സഞ്ചരിക്കുന്ന വേളയില്‍ പശ്ചിമഘട്ടമലനിരകളെത്തിയാല്‍ മലകളുള്ളതിനാല്‍ ചൂടുള്ള വായുവിന്റെ തുടര്‍സഞ്ചാര ദിശ മാറി അവലംബമായി മുകളിലേയ്ക്ക് പോവുകയും ചെയ്യുന്നു. പര്‍വ്വതങ്ങളിലും മലകളിലും ഉയര്‍ന്ന മരങ്ങളുള്ളതിനാല്‍ ഇത്തരം നീരാവിയുടെ സഞ്ചാരം തടസപ്പെടുകയും തണുത്ത് മഴയായി കേരളത്തില്‍ തന്നെ പെയ്യുകയാണ്. 

മഴക്കാടുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുവാന്‍ മരങ്ങള്‍ കാരണമാകുന്നതായി നിരവധി പഠനങ്ങളുണ്ട്. 1906 ല്‍ ഡോ വീല്‍ക്കര്‍ പശ്ചിമ ഘട്ട മേഖലയില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരവും 1977 ലെ ജെ ജി ചാര്‍ണിയുടെ നിഗമനങ്ങളിലും ഈ ദിശയിലുള്ളവയായിരുന്നു. 

കോരളത്തിലെ 44 നദികളില്‍ പ്രധാനപ്പെട്ടവയെല്ലാം ഉത്ഭവിക്കുന്നത് മലനിരകാടുകളില്‍ നിന്നാണ്. മഴക്കാലങ്ങളില്‍ കാടുകളില്‍ പെയ്തിറങ്ങുന്ന മഴവെള്ളത്തെ കരുതുന്നത് മരങ്ങളാണ്. ഒരു കാടിന് 30000 ഘനമീറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുവാനാകും. ഒരു ഹെക്ടറില്‍ കൃഷി ചെയ്യാന്‍ 3000 ഘനമീറ്റര്‍ എന്ന് കണക്കാക്കിയാല്‍ പോലും 1 ഹെക്ടര്‍ കൃഷിയ്ക്കുള്ള വെള്ളം ഉറപ്പാക്കാവുന്നതാണ്.  ചരിവുള്ള പ്രദേശങ്ങളിലെ മണ്ണൊലിപ്പ് തടയുന്നതിനും ഉരുള്‍പ്പൊട്ടല്‍ ദുരന്തങ്ങള്‍ കുറയ്ക്കുന്നതിനും വൃക്ഷങ്ങള്‍ ആവശ്യമാണ്. 

5. കാട് നല്‍കും സമ്പത്തുകള്‍

പുതിയയിനം സസ്യാഹാരങ്ങള്‍, വിത്തിനങ്ങള്‍, ഓഷധചെടികള്‍, വിവിധയിനം തടികള്‍,പശകള്‍, പുതിയ ധാന്യങ്ങള്‍, ഫലമൂലാദികള്‍, ഒറ്റമൂലികള്‍ എന്നിവയെല്ലാം കാടിന്റെ സമ്പത്തുകള്‍ ആണ്.

6. മരം ഒരു വരം

അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുവാനും ശുദ്ധമായ ഓക്‌സിജന്‍ ലഭ്യമാകാനും മരങ്ങള്‍ അനിവാര്യമാണ്. സള്‍ഫര്‍ഡൈ ഓക്‌സൈഡ്, ഫ്‌ളൂറൈഡ് എന്നിവയെ വലിച്ചെടുക്കുവാന്‍ കാട്ടുമരങ്ങള്‍ക്ക് കഴിവുണ്ട്. ഒരു ച.മീറ്റര്‍ ഇലയുടെ പ്രതലം കൊണ്ട് 200 മീറ്റര്‍ വരെ ചുറ്റളവിലുള്ള 120 മൈക്രോണ്‍ തൂക്കം വരെ വായുവില്‍ നിന്ന് മാറ്റുവാന്‍ വൃക്ഷങ്ങള്‍ക്ക് സാധ്യമാണ്.   

7. മരങ്ങളും സൂഷ്മകാലാവസ്ഥയും

ഓരോ പ്രദേശത്തും രണ്ടുതരത്തിലുള്ള കാലാവസ്ഥ അനുഭവപ്പെടാറുണ്ട്. സ്ഥൂലകാലാവസ്ഥയും സൂഷ്മകാലാവസ്ഥയും സ്ഥൂലകാലാവസ്ഥയെ കാര്യമായി സ്വാധിനിക്കാന്‍ കഴിയില്ലെങ്കിലും നല്ല സൂഷ്മകാലാവസ്ഥ രൂപപ്പെടുത്താന്‍ സസ്യ-മര വൃക്ഷാലതാദികള്‍ ഉണ്ടെങ്കില്‍ കഴിയുന്നതാണ്. നഗരവത്കരണം വ്യാപകമാകുന്ന കേരളത്തില്‍ ടാറിന്റെയും സിമന്റിന്റേയും നിര്‍മ്മാണരീതികളും ടെറസ് കെട്ടിടങ്ങളും ഏറെയാണ്. നഗരചൂട് ലക്ഷണവ്യവസ്ഥ (urban heat syndrome) എന്ന പ്രതിഭാസത്തിലൂടെ നഗരങ്ങളുടെ താപനില ക്രമാതീതമായി ഉയരുകയാണ്. വാഹനപ്പെരുപ്പംകൂടിയാകുമ്പോള്‍ പുറത്തേയ്ക്ക് വരുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയുണ്ടാക്കുന്ന പ്രതിസന്ധികളും ഏറെയാണ്. ഇവിടെയാണ് മലിനീകരണ നിയന്ത്രണ ആഗിരണകഴിവുകളുള്ള വൃക്ഷവല്‍ക്കരണത്തിന്റെ പ്രാധാന്യം. തണല്‍,മഴ, നല്ല വായു എന്നിവയ്‌ക്കെല്ലാം മരങ്ങള്‍ അത്യാവശ്യമാണ്. സൂഷ്മകാലാവസ്ഥയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ദീര്‍ഘകാലയളവില്‍ സ്ഥൂലകാലാവസ്ഥയെയും സ്വാധിനിക്കുന്നതാണ്.  

8. ഓക്‌സിജന്‍ പാര്‍ലര്‍, സിലിണ്ടര്‍

ശരാശരി മൂന്ന് ഓക്‌സിജന്‍ സിലിണ്ടറിലെ അത്രയും ഓക്‌സിജനാണ് ഒരാള്‍ ഓരോ ദിവസവും ശ്വസിക്കുന്നത്. വില കണക്കാക്കിയാല്‍ ഏകദേശം 2100 രൂപ വരും. ഒരു വര്‍ഷം 76,702 രൂപ. ഇവ തികച്ചും സൗജന്യമായതിനാല്‍ നമുക്ക് വിലയില്ല. പക്ഷേ നഗരവത്കരണത്തിന്റെ  ഭാഗമായി അന്തരീക്ഷം മലിനമായതിനാല്‍ ശുദ്ധവായു ലഭിക്കുവാന്‍ ഇംഗ്ലണ്ടിലും ചൈനയിലും ഓക്‌സിജന്‍ പാര്‍ലറുകളും ബൂത്തുകളും പ്രത്യേക മാസ്‌കുകളും സജ്ജമാക്കിയിട്ടുണ്ട്. 

9. ഒരു മരം നടൂ, ഒരു തണൽ നേടൂ

മരങ്ങൾ, സസ്യങ്ങൾ, ചെടികൾ എന്നിവ എന്തിനെല്ലാം

∙ മണ്ണിന്റെ ചൂട് നിയന്ത്രിക്കുവാൻ

∙ ഹരിതഗൃഹപ്രഭാവ  പ്രതിഭാസം ഉണ്ടാകാതിരിക്കാൻ

∙ നല്ല ഓക്സിജനായി

∙ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കുവാൻ

∙ വായു മലിനരഹിതമാക്കുവാൻ

∙ ജലം ഉറപ്പാക്കുവാൻ 

∙ മണ്ണൊലിപ്പ് തടയുവാൻ

∙ ഭൂജല ശേഷി കൂട്ടുവാൻ

∙ നീരൊഴുക്ക് വർദ്ധിപ്പിക്കുവാൻ 

∙ ഉറവകൾ ഉണ്ടാകുവാൻ

∙ ഔഷധസസ്യങ്ങൾക്കായി 

∙ വിറകിനായി

∙ തടിയ്ക്കായി

∙മഴയ്ക്കായി

∙ സാമ്പത്തിക ലാഭത്തിനായി

∙ നിർമ്മാണ വസ്തുക്കൾക്കായ്

∙ കടലാക്രമണം കുറയ്ക്കുവാൻ

∙ കാറ്റിന്റെ ശക്തി പ്രതിരോധിക്കുവാൻ

∙ തീരദേശ മണ്ണൊലിപ്പ് തടയുവാൻ

∙ മണ്ണിന്റെ ഉത്പ്പാദനശേഷി കൂട്ടുവാൻ

∙ പുതയിടൽ വസ്തുക്കൾ ലഭിക്കുവാൻ

∙ തൊഴിൽ കൂടുതൽ ഉണ്ടാകുവാൻ

∙ ജൈവവൈവിധ്യം കൂടുതൽ നിലനിർത്തുവാൻ

∙ മാനവരാശിയുൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിനായി

10. കണ്ടൽക്കാടുകൾ

തീരദേശ മേഖലകളിൽ കാണുന്ന കണ്ടൽച്ചെടികളെ ഭൂമിയുടെ സംരക്ഷകർ ആയിട്ടാണ് കണക്കാക്കിയിട്ടുള്ളത്. കായലോരങ്ങൾ, ചതുപ്പുകൾ, പൊഴി, അഴിമുഖങ്ങൾ എന്നിവിടങ്ങളിലുള്ള കണ്ടൽ കാടുകൾക്ക് വലിയ പാരിസ്ഥിതിക ധർമ്മമാണുള്ളത്. ഉപ്പുരസമുള്ള കടലിലെ വെള്ളവും കരയിലെ ശുദ്ധജലവും കലരുന്ന അതിലൂടെ ശുദ്ധജലത്തെ കൂടുതൽ ഉപ്പുരസമുള്ളവയാക്കുകയും ഉപയോഗരഹിതമാക്കിമാറ്റുവാനും സാധ്യതയുണ്ട്. എന്നാൽ ഇത്തരം രണ്ട് ജലസ്രോതസ്സുകളെയും വേർതിരിച്ച് ഉപ്പു വെള്ളത്തിൻറെ സ്വാധീനവും തള്ളിക്കയറ്റവും നിയന്ത്രിക്കുന്നു. 

കണ്ടൽകാടുകളുടെ സേവനങ്ങൾ

ഉപ്പു വെള്ളത്തിന്റെ സ്വാധീനവും തള്ളിക്കയറ്റവും കുറയ്ക്കുന്നു.

തീരദേശത്തെ മണ്ണൊലിപ്പ് നിയന്ത്രിക്കുന്നു

കടൽ ആക്രമണത്തിന് സ്വാധീനം കുറയ്ക്കുന്നു

സങ്കീർണമായ ഭക്ഷ്യശൃംഖലയാണ് കണ്ടൽകാടുകൾ

700 ചതുരശ്ര കിലോമീറ്റർ ഉണ്ടായിരുന്ന കണ്ടൽകാടുകൾ 50 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. വ്യാപകമായ കണ്ടൽക്കാട് നശീകരണവും ചൂഷണവും തീരദേശ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com