ADVERTISEMENT

കോവിഡ് ഭീതിയിൽ മനുഷ്യരെല്ലാം വീടുകൾക്കുള്ളിൽ നിന്ന് പുറത്തിറങ്ങാതായതോടെ പട്ടിണിയിലായത് തെരുവിൽ അലയുന്ന മൃഗങ്ങളാണ്. മൃഗങ്ങളുടെ വിശപ്പകറ്റാൻ മൃഗസംരക്ഷണ പ്രവർത്തകരും പൊലീസുകാരുമൊക്കെ  മുന്നിട്ടിറങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള നിരവധി ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.ഉത്തർ പ്രദേശിലെ ഒരു പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

മാസ്ക് ധരിച്ച പൊലീസുകാരൻ കൈകളില്ലാത്ത കുരങ്ങന് വാഴപ്പഴം നൽകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.  മൊബൈലിൽ സംസാരിക്കുന്നതിനിടയിലാണ് വാഴപ്പഴത്തിന്റെ തൊലിയുരിഞ്ഞ് പൊലീസുകാരൻ കുരങ്ങന് കൊടുത്തത്. കൈയില്ലാത്ത കുരങ്ങൻ പേടിയൊന്നും കൂടാതെ അടുത്തിരിന്നു ഭക്ഷിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഹൃദയസ്പർശിയായ ഈ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു.

English Summary: Cop Patiently Feeds Banana To Monkey With No Hands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com