ADVERTISEMENT

കുടിയൊഴിപ്പിക്കല്‍ എന്നും സങ്കടമുള്ളൊരു കാഴ്ചയാണ്. എന്നാല്‍ ഉപദ്രവകാരികളായ ചില കുടികിടപ്പുകാരെ ഒഴിപ്പിച്ചേ മതിയാകൂ. അത്തരം പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നേടിയയാളാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശി എ.നൗഷാദ് .

ആലപ്പുഴ പുന്നപ്രയിലെ ഹാഫിയത്ത് വീടിന്റെ മേല്‍ക്കൂരയിലാണ് അവര്‍ ഒത്തുകൂടിയത്. കാട് നാടായപ്പോള്‍ തേനീച്ചകള്‍ക്ക് വീട് കൂടായി. തേനൂറുന്നൊരു ജീവിതം. പക്ഷേ ഉറക്കംപോയത് വീട്ടുകാര്‍ക്ക്. അപ്പോള്‍ അതാ വരുന്നു കേരളാ ഫയര്‍ഫോഴ്സിലെ സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യു ഓഫിസര്‍ എ.നൗഷാദ്.

ഒന്നും രണ്ടുമല്ല ആയിരത്തിലധികം തേനീച്ചക്കൂട്ടങ്ങളെ കുടിയൊഴിപ്പിച്ചു നൗഷാദ്. തേനീച്ചകളെയും കടന്നലുകളെയും നാടുകടത്തുന്നതില്‍ മാത്രമല്ല ഈ ഉദ്യോഗസ്ഥന്റെ മിടുക്ക്. സ്ത്യുത്യര്‍ഹ സേവനത്തിന് 2012 ല്‍ മുഖ്യമന്ത്രിയുടെയും 2017 ല്‍ പ്രധാനമന്ത്രിയുടെയും മെഡല്‍ നേടിയിട്ടുണ്ട്. പാലക്കാട് ആണ് ജോലി എങ്കിലും നാടുമുഴുവന്‍ ഓടിയാണ് ഈച്ചകളെ ആട്ടിയോടിക്കുന്നത്. കൂടൊഴിയേണ്ടി വരുമ്പോഴും മറ്റൊരിടത്ത് പുതിയ കൂടുകൂട്ടി തേന്‍ സ്വരുക്കൂട്ടുന്ന തിരക്കിലേക്ക് ഈച്ചകള്‍ പറക്കുകയാണ്. നൗഷാദ്, വിളിവരുന്ന അടുത്ത ഇടങ്ങളിലേക്കും.....

Ennglish Summary: Removing Honey Bee Swarms and Established Hives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com