പറക്കാനല്ല..കൂടൊരുക്കാനാണ് ഈ കരുതൽ; ലൗ ബേർഡിന്റെ ബുദ്ധിക്ക് കൈയടി, വിഡിയോ!

Love bird rips the mid vein of leaves, tucks it in the feather & flies to build its nest
SHARE

പക്ഷികൾ കൂടൊരുക്കുന്നത് ഏറെ വൈദഗ്ധ്യത്തോടെയാണ്. വിവിധ തരത്തിലാവും ഓരോ പക്ഷികളും കൂടൊരുക്കുക ചിലയിനം പക്ഷികൾ ഇലകൾ ചേർത്ത് കൂടൊരുക്കുമ്പോൾ മറ്റുചില പക്ഷികൾ ചുള്ളിക്കമ്പുകൾ ചേർത്താവും മരച്ചില്ലകളിൽ കൂടുണ്ടാക്കുന്നത്. തത്തയും മരംകൊത്തിയുമൊക്കെ മരപ്പൊത്തുകളിലാണ് കൂടൊരുക്കുക. ഇത്തരത്തിൽ കൂടൊരുക്കാൻ നാരുകൾ ശേഖരിക്കുന്ന ലൗബേഡിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

മരച്ചില്ലയിലിരുന്നു ഇലയിൽ നിന്നും ചുണ്ടുകൾകൊണ്ട് കൂടു നിർമിക്കാനാവശ്യമായ നാരുകൾ ശേഖരിക്കുകയാണ് ലൗ ബേർഡ്. ഓരോ നാരുകളായി കൊണ്ടുപോകുമ്പോഴുള്ള ബുദ്ധിമുട്ടൊഴിവാക്കാൻ കീറിയെടുത്ത നാരുകൾ ശരീരത്തിൽ ചേർത്തുവയ്ക്കുകയാണ് കുഞ്ഞുപക്ഷി. ബുദ്ധിപൂർവം കൂടൊരുക്കാനുള്ള നാരുകൾ ശേഖരിക്കുന്ന ലൗബേർഡാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Love bird rips the mid vein of leaves, tucks it in the feather & flies to build its nest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Hridayam Audio Cassette Launch | Mohanlal | Pranav Mohanlal | Vineeth Sreenivasan | Hesham Abdul

MORE VIDEOS
FROM ONMANORAMA