പ്ലാസ്റ്റിക്കിനെ കലാസൃഷ്ടികളാക്കി മൻവീറിനന്റെ വേറിട്ട പോരാട്ടം; ഉപയോഗിച്ചത് 250 കിലോ പ്ലാസ്റ്റിക് കവറുകൾ

 Delhi Man Collects 250 kg Multilayer Plastic Waste, Turns it Into Beautiful Artwork
SHARE

പ്രകൃതിയെ വരിഞ്ഞ് മുറുക്കുന്ന പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തിലാണ് ഡല്‍ഹിയില്‍ ഒരു കലാകാരന്‍. ഒരു ചിത്രകാരന് ബ്രഷും പെയിന്റുകളും എങ്ങിനെയാണ് അങ്ങനെയാണ് മന്‍വീര്‍ സിങ് ഗൗതം എന്ന കലാകാരന് പ്ലാസ്റ്റിക് കവറുകള്‍. പുനരുപയോഗിക്കാന്‍ കഴിയാത്ത 250 കിലോ പ്ലാസ്റ്റിക്കാണ് മന്‍വീര്‍ സിങ് ഗൗതം തന്റെ സൃഷ്ടികള്‍ക്കായി ഉപയോഗിച്ചത്.

ഹരിദ്വാറിലെ പ്രകൃതി ഭംഗി നെഞ്ചിലേറ്റി ഡല്ഹി നഗര മധ്യത്തില്‍ വന്നപ്പോളുണ്ടായ അസ്വസ്ഥതയില്‍ നിന്ന് വിരിഞ്ഞതാണ് ഈ ആശയം. ഡല്ഹി ആട്സ് കോളജില്‍ നിന്നുള്ള പഠന ശേഷം അവിടെ തന്നെ അധ്യാപകനായി തുടര്‍ന്നപ്പോഴാണ് ബ്രഷുകള്‍ക്കും പെയിന്റിനും പകരം പ്ലാസ്റ്റിക് കവറുകള്‍ മന്‍വീര്‍ സിങ് ഗൗതം കയ്യിലെടുത്തത്.

കാഴ്ചക്ക് സുന്ദരമെങ്കിലും കവറുകള്‍ വ്യത്തിയാക്കി പരുവപ്പെടുത്തുക ദുഷ്കരമാണ്. പ്ലാസ്റ്റിക് വാല എന്ന് അയല്‍വാസികള്‍ വിളിക്കുന്ന മന്‍വീര്‍ 250 കിലോ പ്ലാസ്റ്റിക് കവറുകളാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിന്റെ ഉപയോഗിച്ചത്. ഇന്ത്യയിലെ വിവിധ കമ്പനികള്‍ക്ക് പുറമെ ദുബായ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നും മന്‍വീറിന്റെ സൃഷ്ടികള്‍ക്ക് ആവശ്യക്കാരുണ്ടായി.

English Summary: Delhi Man Collects 250 kg Multilayer Plastic Waste, Turns it Into Beautiful Artwork

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA