ADVERTISEMENT

അഴകുകൊണ്ട് അളവുകളെ നിഷ്പ്രഭമാക്കുന്ന ഗജരാജപ്രമുഖൻ.  ഉയരക്കേമന്മാരുടെ പട്ടികയിൽ മുൻനിരയിൽ മത്സരിക്കാനില്ലെങ്കിലും ആന പ്രേമികളുടെ തങ്കക്കുടമാണ് വേമ്പനാട് അർജ്ജുനൻ എന്ന കൊമ്പൻ. വൈക്കത്തപ്പന്റെ മണ്ണിൽനിന്നും  പെരുമനേടിയ അർജ്ജുനൻ ബ്രഹ്മാണ്ഡചിത്രം  ബാഹുബലിയുടെ രണ്ടാം ഭാഗത്തിലൂടെ  വെള്ളിത്തിരയിലെയും താരമാണ്. 

 Vembanad Arjunan
മനോരമ ഓൺലൈൻ കലണ്ടറിന്റെ ചിത്രീകരണ വേളയിൽ വേമ്പനാട് അർജ്ജുനൻ

 

 Vembanad Arjunan
മംമ്ത മോഹൻദാസ് മനോരമ ഓൺലൈൻ കലണ്ടറിന്റെ ചിത്രീകരണ വേളയിൽ വേമ്പനാട് അർജ്ജുനനൊപ്പം

ഗാംഭീര്യത്തിനും സൗന്ദര്യത്തിനും പുറമേ അർജ്ജുനന്റെ സ്വഭാവമാണ് എടുത്തുപറയേണ്ട പ്രത്യേകത എന്ന് കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്റെ ആന ഏജന്റായ  ഷിജൻ വെണ്ണല  പറയുന്നു. ആരുമായും പെട്ടെന്ന് ചങ്ങാത്തത്തിലാവുന്ന കൂട്ടത്തിലാണ് അർജ്ജുനൻ. ഇന്നോളം മദപ്പാട്കാലത്തു പോലും ആർക്കും ശല്യം ഉണ്ടാക്കിയിട്ടില്ല. സൗമ്യഭാവംകൊണ്ട്  പരിചയമില്ലാത്തവരുടെ ഹൃദയത്തിൽപോലും നിമിഷനേരത്തിൽ  ഇടംനേടുന്ന എന്തോ ഒരു മാജിക്കുണ്ട് ഈ കൊമ്പന്റെ കൈയിൽ. ഒമ്പതേ മുക്കാൽ അടിയാണ് അർജ്ജുനന്റെ പൊക്കം. 

 Vembanad Arjunan
മംമ്ത മോഹൻദാസ് മനോരമ ഓൺലൈൻ കലണ്ടറിന്റെ ചിത്രീകരണ വേളയിൽ വേമ്പനാട് അർജ്ജുനനൊപ്പം

 

Vembanad Arjunan gets fame with Manorama Online Calendar Photoshoot
മനോരമ ഓൺലൈൻ കലണ്ടറിന്റെ ചിത്രീകരണ വേളയിൽ വേമ്പനാട് അർജ്ജുനൻ

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ മനോരമ ഓൺലൈൻ പുറത്തിറക്കുന്ന 2021 കലണ്ടറിന്റെ ഫൊട്ടോഷൂട്ടിൽ ചലച്ചിത്രതാരം മംമ്ത മോഹൻദാസിനൊപ്പം വേമ്പനാട് അർജ്ജുനനും തിളങ്ങിയിരുന്നു. കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്. കൊമ്പന്റെ വമ്പുകണ്ട് മംമ്ത ആദ്യമൊന്ന് ഭയന്നെങ്കിലും നിമിഷങ്ങൾകൊണ്ട് അർജ്ജുനനുമായി താരം  ചങ്ങാത്തത്തിലായി. പിന്നീടങ്ങോട്ട് ഫോട്ടോഷൂട്ട് തീരുന്നതു വരെയുള്ള സമയമത്രയും അർജ്ജുനനൊപ്പം തന്നെ ചിലവിടുകയായിരുന്നു മംമ്ത. 

 

വൈക്കം സ്വദേശിയായ വേമ്പനാട് പുഷ്പദാസാണ് അർജ്ജുനന്റെ ഉടമ.  ആസാംകാരനായ അർജ്ജുനൻ 30 വർഷം മുൻപ് പത്താം വയസ്സിലാണ് കേരളക്കരയിൽ എത്തിയത്.  പുഷ്പദാസും കുടുംബവും വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ് അർജ്ജുനനേയും കണക്കാക്കുന്നത്.  പാപ്പാന്മാരോടായാലും പൊതുജനത്തോടായാലും ഏറെ സൗമ്യതയോടെ മാത്രമേ അർജ്ജുനൻ ഇന്നോളം പെരുമാറിയിട്ടുള്ളൂ.  അതുകൊണ്ടുതന്നെ എഴുന്നള്ളിപ്പിനായി ഒരു ക്ഷേത്രത്തിൽ എത്തിച്ചാൽ അടുത്തവർഷത്തെ ഉത്സവത്തിനും അർജ്ജുനൻതന്നെ  വേണമെന്ന്  ഉത്സവകമ്മിറ്റിക്കാർ നിർബന്ധം പിടിക്കുന്നതും പതിവാണ്. ഇരട്ടപാളി ആനകളുടെ ഗണത്തിലാണ് അർജുനൻ ഉൾപ്പെടുന്നത്. തൃപ്പൂണിത്തുറ ആനപ്രേമി സംഘത്തിന്റെ ഗജമുഖശ്രേഷ്ഠൻ പദവിയും കഴിഞ്ഞദിവസം അർജ്ജുനനെ തേടിയെത്തിയിരുന്നു.

 

മനോരമ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം ആൻഡ്രോയ്ഡ് ,ഐഒഎസ്

 

പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഓർഗനൈസറായും പ്രവർത്തിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് ഓർമപ്പെടുത്തും. ഉദാഹരണത്തിന്, വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി തീരുന്ന ദിവസം ഓർക്കാൻ ഇൻഷുറൻസ് എന്ന വിഭാഗമുണ്ടാക്കി റിമൈൻഡർ നൽകാൻ ആവശ്യപ്പെടാം. ഓർമപ്പെടുത്തൽ സന്ദേശം ഇ മെയിൽ ആയും ലഭിക്കും. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാം ക്രമീകരിക്കാനും സൗകര്യമുണ്ട്. മൊബൈൽ കലണ്ടർ, ഗൂഗിൾ കലണ്ടർ എന്നിവയുമായി ചേർന്നു പ്രവർത്തിക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും സാധിക്കും. കലണ്ടറിലെ വിവരങ്ങൾ എക്സെൽ ഫയലുകൾ ആയി സൂക്ഷിക്കാനുമാവും.

 

ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും ഐഫോണിൽ ആപ്പിൾ ആപ് സ്റ്റോറും  സന്ദർശിച്ച് കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം.

 

English Summary:  Vembanad Arjunan gets fame with Bahubali 2 and Manorama Online Calendar Photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com