ഒറ്റ തണ്ടിൽ 1,269 തക്കാളികൾ; തകർത്തത് സ്വന്തം ഗിന്നസ് റെക്കോർഡ്, നേട്ടത്തിന് പിന്നിൽ?

British Gardener Sets World Record by Growing Over 1200 Tomatoes on Single Stem
Image Credit: Douglas Smith/Twitter
SHARE

ഒറ്റ തണ്ടിൽ ആയിരത്തിലധികം തക്കാളി വിളയിച്ച് ബ്രിട്ടിഷ് യുവാവ്. ഡഗ്ലസ് സ്മിത് എന്ന കർഷകനാണ് റെക്കോർഡ് നേട്ടം കൈവരിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ഡഗ്ലസ് തകർത്തത് സ്വന്തം റെക്കോർഡ് തന്നെയാണ്. 2021 ലാണ് ഡഗ്ലസിന്റെ തോട്ടത്തിലെ തക്കാളിച്ചെടിയിൽ ഒരു തണ്ടിൽ മാത്രം 1,269 തക്കാളികൾ വിളഞ്ഞത്. 2020 ൽ ഇത് 839 എണ്ണമായിരുന്നു. അന്ന് 10 വർഷമായുണ്ടായിരുന്ന റെക്കോർഡാണ് ഡഗ്ലസ് തകർത്തത്. പിന്നീട് മാസങ്ങൾക്ക് ശേഷം  സ്വന്തം റെക്കോർഡ് തന്നെ പിന്നിലാക്കിയാണ് നേട്ടം കൈവരിച്ചത്. 

കഠിനപ്രയത്നവും പ്രത്യേക പഠനങ്ങളുമാണ് നേട്ടത്തിന് പിന്നിലെന്ന് ഡഗ്ലസ് പറയുന്നു. ശാസ്ത്രീയമായ ലേഖനകളെല്ലാം ഇതിനായി വായിച്ചു. ലാബിൽ പരിശോധിച്ച മണ്ണാണ് നടാൻ ഉപയോഗിച്ചത്. ഇങ്ങനെ ഏറെ പരിശ്രമത്തിലൂടെയാണ് റെക്കോർഡ് നേട്ടം കൈവരിച്ചതെന്ന് ഡൗഗ്ലസ് വ്യക്തമാക്കി. ഡഗ്ലസ് സമൂഹമാധ്യമങ്ങളിൽ ഇവയുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

English Summary: British Gardener Sets World Record by Growing Over 1200 Tomatoes on Single Stem

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS