സ്വന്തം കുഞ്ഞുങ്ങൾക്കൊപ്പം കൊല്ലപ്പെട്ട സഹോദരിയുടെ കുഞ്ഞുങ്ങളെയും സംരക്ഷിച്ച് കടുവ, വേറിട്ട കാഴ്ച!

Tigress takes care of dead sister’s three cubs along with her four
SHARE

സ്വന്തം കുഞ്ഞുങ്ങൾക്കൊപ്പം കൊല്ലപ്പെട്ട സഹോദരിയുടെ കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്ന കടുവയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലുള്ള സഞ്ജയ് ദുബ്രി കടുവാ സങ്കേതത്തിൽ നിന്നുള്ളതാണ് ഈ അപൂർവ കാഴ്ച. ടി28 എന്നറിയപ്പെടുന്ന കടുവയാണ് സഹോദരിയുടെ കുഞ്ഞുങ്ങളുടെയും സംരക്ഷണം ഏറ്റടുത്തിരിക്കുന്നത്. ടി28 ന്റെ നാലു കുഞ്ഞുങ്ങൾക്കൊപ്പമാണ് ഈ മൂന്നു കുഞ്ഞുങ്ങളെയും നോക്കുന്നത്. 

കുഞ്ഞുങ്ങളുടെ അമ്മ ടി18 എന്ന കടുവ മാർച്ച് 16ന് ട്രെയിൻ തട്ടി ജീവൻവെടിഞ്ഞതോടെയാണ് അതിന്റെ നാലു കുഞ്ഞുങ്ങൾ അനാഥരായത്. 9 മാസം മാത്രമായിരുന്നു അന്ന് കുഞ്ഞുങ്ങളുടെ പ്രായം. സംരക്ഷിക്കാനാരുമില്ലാതെ വന്നതോടെ കുഞ്ഞുങ്ങളിലൊന്നിനെ മുതിർന്ന കടുവ കടിച്ചുകൊന്നു. കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയതോടെയാണ്  സഹോദരിയുടെ മക്കളെക്കൂടി സംരക്ഷിക്കാൻ ടി28 തുടങ്ങിയത്. കടുവകൾക്കിടയിൽ ഇത്തരമൊരു കാഴ്ച അസാധാരണമാണ്.

7 കുഞ്ഞുങ്ങളെ സംരക്ഷിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ഇവയുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ടി28 തയാറല്ല. വേട്ടയാടി ഭക്ഷണം നൽകുന്നതും വേട്ടയാടാൻ പരിശീലനം നൽകുന്നതും കാട്ടിൽ അതിജീവിക്കാൻ ഇവയെ പ്രാപ്തരാക്കുന്നതിന്റെയും തിരക്കിലാണ് ഇപ്പോൾ ടി28. 7 കുഞ്ഞുങ്ങളും കൂടി വേട്ടയാടിയ കാട്ടുപോത്തിനെ ഭക്ഷിക്കുന്ന ചിത്രവും തടാകക്കരയിൽ വിശ്രമിക്കുന്ന ചിത്രവുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഐെഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Tigress takes care of dead sister’s three cubs along with her four

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}