ADVERTISEMENT

ലോകത്ത് എല്ലാം ഏകശിലാത്മകമല്ല. ജീവിതവും അങ്ങനെ തന്നെ. ലോകത്തെ ഭൂരിപക്ഷം പേരും പിന്തുടരുന്ന ജീവിതശൈലിയിൽ നിന്ന് മറികടക്കാൻ ആഗ്രഹിക്കുന്നവർ ധാരാളമുണ്ട്. ഇപ്പോഴിതാ ലോകമെമ്പാടും പല യുവാക്കളെയും പുതിയൊരു ജീവിതശൈലി ആകർഷിക്കുകയാണ്. ആൾക്കുരങ്ങുകളും പരിണാമവഴിയിൽ നമ്മുടെ ബന്ധുക്കളുമായ ചിമ്പാൻസികളെയും ഗൊറില്ലകളെയും അനുകരിക്കുന്ന ഈ ശൈലിക്ക് ടാർസൻ മൂവ്‌മെന്റ് എന്നാണു പേര്.

നാലുകാലിൽ നടക്കുക, മരത്തിൽ കയറുക, ചിമ്പാൻസികളുടെയും ഗൊറില്ലകളുടെയും സംസാരവും ചലനവുമൊക്കെ അനുകരിക്കുക തുടങ്ങിയവയൊക്കെയാണ് ഈ ചലഞ്ചിന്റെ പ്രത്യേകതകൾ. വിക്ടർ മാനുവൽ ഫ്‌ളെയിറ്റ്‌സ് എന്നയാളാണ് ഈ മൂവ്‌മെന്റിന്റെ സ്ഥാപകൻ. യൂറോപ്പിലെ ധാരാളം കാടുകളിൽ വിക്ടർ ഈ രീതിയിൽ ജീവിച്ചിട്ടുണ്ട്. 

(Photo: Instagram/Víctor Fleites)
(Photo: Instagram/Víctor Fleites)

ക്യൂബയിലാണ് വിക്ടർ ജനിച്ചുവളർന്നത്. അക്കാലത്ത് കുടുംബവീട്ടിലേക്കു പോകുമ്പോൾ തൊട്ടടുത്തുള്ള കാട്ടിൽ മാനുവൽ പോയി സമയം ചെലവിടുമായിരുന്നു. താനൊരു റിബലാണെന്ന് മാനുവൽ പറയുന്നു. മനുഷ്യരെ തിരക്കിന്റെ ചങ്ങലയിൽ അകപ്പെടുത്തുന്നതാണ് ഇന്നത്തെകാലത്തെ സമൂഹമെന്നാണ് മാനുവലിന്റെ അഭിപ്രായം. മാനുവലിന് ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട്. ടാർസനെപ്പോലെ ജീവിക്കൂ എന്നാണ് തന്റെ അനുയായികളോട് മാനുവൽ ആഹ്വാനം ചെയ്യുന്നത്.

Read Also: കരിഞ്ചന്തയുടെ പ്രിയപ്പെട്ട സസ്തനി; ലക്ഷങ്ങൾ വില: വൈറസ് മനുഷ്യനിലേക്കെത്തിച്ച ഈനാംപേച്ചി

നാം ഉൾപ്പെടുന്ന ലോകത്തിന് ഇന്ന് അർഥം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതിനാലാണ് ഇത്തരമൊരു ജീവിതശൈലിയെന്നും ഇതു പിന്തുടരുന്നവർ പറയുന്നു. എല്ലാദിവസവും ഒൻപതു മുതൽ അഞ്ചുവരെ ജോലി ചെയ്യുന്നു, ചുറ്റുമുള്ള ആളുകളുമായി ബന്ധം വളരെക്കുറവാണ്. അന്വേഷണങ്ങളും ത്രില്ലുകളും നമ്മുടെ ജീവിതത്തിൽ കുറവാണ്- എല്ലാം ഒരൊറ്റ ക്ലിക്കിൽ കിട്ടും.- ഈ ജീവിതരീതി അവലംബിക്കുന്ന ചാർലി ഹോട്ട് പറയുന്നു. ആൾക്കുരങ്ങുകളുടെ ചലനങ്ങളും രീതികളും അനുകരിക്കുന്നത് തനിക്ക് ജീവിതത്തിൽ ശാന്തതയും തൃപ്തിയും തരുന്നുണ്ടെന്നാണ് ഹോട്ടിന്റെ അഭിപ്രായം.

ടാർസൻ മൂവ്മെന്റിൽ പങ്കാളികൾ ആയവർക്കൊപ്പം വിക്ടർ. (Photo: Instagram/Víctor Fleites)
ടാർസൻ മൂവ്മെന്റിൽ പങ്കാളികൾ ആയവർക്കൊപ്പം വിക്ടർ. (Photo: Instagram/Víctor Fleites)

Content Highlights: Tarzan Movement | Youngsters | Modern Life | Ancient Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com