1.5 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ട് ദ്വീപ്; വീടുൾപ്പെടെയുള്ള സൗകര്യങ്ങൾ: മനുഷ്യപ്രയത്നം

Mail This Article
പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ട് ദ്വീപ് നിർമിച്ച് ലോകശ്രദ്ധ നേടിയിരിക്കുകയാണ് മെക്സിക്കോ സ്വദേശിയായ റിച്ചാർഡ് സോവ. ആളുകൾ ഉപയോഗിച്ച് വലിച്ചെറിയുന്ന1.5 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകളാണ് ഫ്ലോട്ടിങ് ദ്വീപ് നിർമാണത്തിനായി ഉപയോഗിച്ചത്. ഒരു വീടും നിറയെ കണ്ടൽ മരങ്ങളും പൂന്തോട്ടവും മറ്റ് സൗകര്യങ്ങളും ദ്വീപിലുണ്ട്.
13 വർഷം ബിൽഡറായി ജോലി ചെയ്തിരുന്നയാളാണ് റിച്ചാർഡ് സോവ. ആറ് വർഷം മുൻപാണ് പൊങ്ങിക്കിടക്കുന്ന ദ്വീപ് എന്ന ആശയം വിജയകരമാക്കിയത്. കണ്ടൽ മരങ്ങളുടെ വേരുകൾ അടിയിലേക്ക് വളർന്ന് ദ്വീപിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇഞ്ചി, പൂച്ചെടികൾ എന്നിവയും റിച്ചാർഡ് ഇവിടെ നട്ടുവളർത്തിയിട്ടുണ്ട്.


വീടിനുമുകളിൽ സോളാർ പാനൽ സ്ഥാപിച്ചതിനാൽ ആവശ്യമായ വൈദ്യുതി ഇതിൽനിന്നും ലഭിക്കുന്നുണ്ട്. പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച ഒരു ബോട്ടും ഇവിടെയുണ്ട്. ദ്വീപ് സ്വയംപര്യാപ്തത കൈവരിക്കുകയാണെന്നും ടൂറിസ്റ്റുകളെ ആകർഷിക്കുമെന്നും റിച്ചാർഡ് പറയുന്നു.

Content Highlights: Floating Island | Plastic Bottle | Environment