ADVERTISEMENT

ലോക രാജ്യങ്ങളുടെ തലസ്ഥാനങ്ങളിൽ വായു മലിനീകരണം ഏറ്റവും കൂടുതൽ ഡൽഹിയിലെന്നു റിപ്പോർട്ട്. ലോകത്ത് വായു മലിനീകരണം രൂക്ഷമായ 30 നഗരങ്ങളിൽ 21 എണ്ണവും ഇന്ത്യയിലെന്നും വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് 2019ൽ പറയുന്നു. ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് ഉത്തർപ്രദേശിലെ ഗാസിയാബാദാണ്. ചൈനയിലെ ഹോട്ടൻ, പാക്കിസ്ഥാനിലെ ഗുജ്‍റൻവാല, ഫൈസലാബാദ്, ഡൽഹി എന്നിവയാണ് തൊട്ടു പിന്നിലുള്ള നഗരങ്ങൾ.

ഗാസിയാബാദ്, ഡൽഹി, നോയിഡ, ഗുരുഗ്രാം, ഗ്രേറ്റർ നോയിഡ, ബന്ധ്‍വാരി, ലക്നൗ, ബുലന്ദ്ശഹർ മുസഫർനഗർ, ബാഗ്പത്, ജിന്ദ്, ഫരീദാബാദ്, കോരൗട്ട്, ഭിവാഡി, പട്ന, പൽവൽ, മുസഫർപുർ, ഹിസാർ, കുടെയ്‍ൽ, ജോധ്പുർ, മൊറാദാബാദ് എന്നിവയാണു മലിനീകരണം ഏറ്റവും രൂക്ഷമായ ഇന്ത്യയിലെ 21 നഗരങ്ങൾ.

ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്ത് ഇന്ത്യയാണ്. ബംഗ്ലദേശ്, പാക്കിസ്ഥാൻ, മംഗോളിയ, അഫ്ഗാനിസ്ഥാൻ എന്നിവയാണ് ആദ്യ 4 സ്ഥാനക്കാർ.എന്നാൽ, ഇന്ത്യൻ നഗരങ്ങൾ വായു മലിനീകരണം തടയുന്നതിൽ ഗണ്യമായ പുരോഗതി നേടുന്നതായും റിപ്പോർട്ടിൽ പറയുന്നു.

English Summary: 21 of the world's 30 most polluted cities in India, says new report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com