പ്ലാസ്റ്റിക്ക് രഹിത ജലാശയമെന്ന ലക്ഷ്യവുമായി എറണാകുളത്തെ പെണ്‍ക്കൂട്ടായ്മ. പെണ്‍ക്കരുത്തില്‍ നീങ്ങി പെരിയാറിലെ പ്ലാസ്റ്റിക്ക് മാലിന്യം. വടക്കന്‍ പറവൂരിലെ ഡിവൈഎഫ്ഐ വനിതാ സബ് കമ്മറ്റിയായ സമയുടെ നേതൃത്വത്തിലായിരുന്നു പെരിയാറിലെ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ചത്. പെരിയാറിന്റെ കൈവഴിയായ വടക്കന്‍ പറവൂര്‍ കുഞ്ഞിത്തൈ പുഴയില്‍ നിന്നാണ് ഈ പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം ലഭിച്ചത്. അതും രണ്ട് മണിക്കൂര്‍ കൊണ്ട്.
ഉപയോഗ ശേഷം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വലിച്ചെറിയാനുള്ളയിടമായി പുഴകളും, തോടുകളും മാറിയതോടെ ജലാശയങ്ങളിലെല്ലാം മാലിന്യങ്ങള്‍ അടിഞ്ഞ് കൂടി. ഈ തിരിച്ചറിവില്‍ നിന്നാണ് പ്ലാസ്റ്റിക്ക് രഹിത ക്യാപെയ്നുമായി വടക്കന്‍ പറവൂരിലെ ഒരു കൂട്ടം യുവതികള്‍ രംഗത്തെത്തിയത്. രണ്ട് കിലോമീറ്ററോളം വള്ളത്തില്‍ സഞ്ചരിച്ചാണ് പുഴയിലൂടെ ഒഴുകി വരുന്നതും തീരത്ത് അടിഞ്ഞ് കൂടിയതുമായ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്തത്
English Summary: Clean-up drive to make Periyar plastic-free river