കായലിന്റെ വിസ്തൃതി കുറയുന്നു; വേമ്പനാട്ട് കായലിന് ഭീഷണിയായി ചീനവലകളുടെ അവശിഷ്ടങ്ങൾ!

Chinese nets in Vembanad Lake
SHARE

മത്സ്യബന്ധനത്തിനായി വേമ്പനാട്ട് കായലിൽ സ്ഥാപിച്ച ചീനവലകളുടെ അവശിഷ്ടങ്ങൾ കായലിനും ജലയാത്രക്കും ഭീഷണിയാകുന്നു. ഉപേക്ഷിക്കപ്പെട്ടതും ഫിഷറീസ് വകുപ്പ് നീക്കം ചെയ്തതുമായ ചീനവലകളുടെ കുറ്റികൾ നീക്കാൻ നടപടിയല്ലാത്തതാണ് അപകടാവസ്ഥയ്ക്ക് കാരണം. ചീപ്പുങ്കൽ മുതൽ വേമ്പനാട്ട് കായൽ വരെയുള്ള മേഖലയിൽ തുരുത്ത് രൂപപ്പെട്ടത് കായലിന്റെ വിസ്തൃതി കുറയാനും കാരണമായി.

അധികൃതരുടെ അനാസ്ഥ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വൈക്കം വേമ്പനാട്ട് കായലിൽ വരുത്തിയ മാറ്റമാണിത്. ഈ തെങ്ങിൻകുറ്റികൂട്ടങ്ങളിൽ പുല്ലുംപായലും മറ്റു മാലിന്യങ്ങളും കെട്ടിക്കിടന്ന്  ചെറുതുരുത്തുകളായി മാറി. കരയോട് ചേർന്നുള്ള കായൽപ്രദേശമാകെ ഇങ്ങനെ ചെറുതുരുത്തായതോടെ കായലിന്റെ വിസ്തൃതിയും കുറഞ്ഞു. ഹൗസ് ബോട്ടുകളടക്കം  സഞ്ചരിക്കുന്ന പാതയിലാണ് തെങ്ങിൻകുറ്റികൾ. ചെറുവള്ളങ്ങളും ബോട്ടുകളും ഇവയിൽ തട്ടി അപകടവും പതിവാണ്. ഫിഷറീസ് വകുപ്പ്അനധികൃത ചീനവലകൾ നീക്കം ചെയ്യുമ്പോൾ തെങ്ങിൻ കുറ്റികൾ മാറ്റാത്തതാണ് ഈ ദുരവസ്ഥക്ക് കാരണമെന്ന് 

തൊഴിലാളികൾ ഉപേക്ഷികുന്ന ചീനവലകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും നടപടി ഉണ്ടാകാറില്ല.  വെച്ചൂർ പള്ളിക്ക് തെക്കുഭാഗത്തും പുത്തൻകായൽ തുരുത്തിനു സമീപവും സ്ഥിതി ഗുരുതരമാണ്.  നീരൊഴുക്ക് തടസപ്പെടുന്നത് വെള്ളപ്പൊക്കത്തിനും കാരണമാകുന്നു. അനധികൃതമായി കായൽ കൈയ്യേറുന്നവർക്കെതിരെ ശക്തമായ നടപടികൾ ഇല്ലാത്തതാണ് കായലിന്റെ നാശത്തിന് കാരണമാകുന്നത്. 

English Summary: Chinese nets in lake threatening ferry service and Vembanad Lake

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA