മുംബൈ വെർസോവ കടൽത്തീരത്ത് നിന്ന് വാരിക്കൂട്ടിയത് 9.5 മെട്രിക് ടൺ മാലിന്യം. സന്നദ്ധപ്രവർത്തകരും ബിഎംസി ജീവനക്കാരും രാവിലെ 10 മുതൽ 7 വരെ കഠിനാധ്വാനം ചെയ്താണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കി കടലോരം വൃത്തിയാക്കിയത്. 250 സന്നദ്ധ പ്രവർത്തകരും 180 ബിഎംസി ജീവനക്കാരും രംഗത്തുണ്ടായിരുന്നു.
നടൻ അമിതാഭ് ബച്ചൻ ദാനം ചെയ്ത 2 എക്സാവേറ്റർ അടക്കം 5 മണ്ണുമാന്തി യന്ത്രങ്ങൾ, 6 ട്രാക്ടറുകൾ തുടങ്ങിയവ ഉപയോഗിച്ച് 1 കിലോമീറ്റർ കടലോരമാണു വൃത്തിയാക്കിയത്. മണലിൽ പുതഞ്ഞു കിടക്കുന്ന മാലിന്യങ്ങൾ വരെ ഇവർ മാന്തിയെടുത്തു നീക്കി.
നഗരത്തിലെ വിവിധ മാലിന്യഓടകൾ വഴി സമുദ്രത്തിൽ എത്തുന്ന മാലിന്യങ്ങളെ തിരകൾ കരയിലേയ്ക്ക് തള്ളുന്നതാണ്. ജനങ്ങൾ അൽപം ശ്രദ്ധവച്ചാൽ നമ്മുടെ ജലാശയങ്ങളെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ കഴിയുമെന്നു ശൂചീകരണത്തിന് നേതൃത്വം നൽകിയ സന്നദ്ധപ്രവർത്തകനും അഭിഭാഷകനുമായി അഫ്രോസ് ഷാ പറയുന്നു. പരിസ്ഥിതി സേവനത്തിന് 2016ൽ യുണൈറ്റഡ് നേഷൻസ് ‘ചാമ്പ്യൻ ഓഫ് എർത്’ പുരസ്കാരം നൽകി അഫ്രോസിനെ ആദരിച്ചിരുന്നു.
English Summary: Versova beach clean-up