ADVERTISEMENT

വികസ്വര രാജ്യങ്ങളിലെ ചരക്കു വാഹനങ്ങളുടെ കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനായി ആമസോണ്‍, ഗ്ലോബല്‍ ഒപ്റ്റിമിസം, സി40 സിറ്റീസ് എന്നിവര്‍ ചേര്‍ന്ന് ലെയ്ന്‍ഷിഫ്റ്റ് എന്ന രാജ്യാന്തര ദൗത്യത്തിനു തുടക്കമിട്ടു. ഇടത്തരം, ഹെവി ഡ്യൂട്ടി ചരക്ക് വാഹനങ്ങളുടെയും അവ സഞ്ചരിക്കുന്ന റൂട്ടുകളിലും പുറന്തള്ളുന്നത് പൂജ്യത്തിലാക്കുകയാണ് ലക്ഷ്യം.

റോഡ് ചരക്ക് ഗതാഗതം വായു മലിനീകരണത്തിന്റെ പ്രധാന സ്രോതസാണ്. ഡീകാര്‍ബണൈസേഷന്‍ ഏറ്റവും ആവശ്യമായ വെല്ലുവിളിയേറിയ മേഖലയാണിത്. ആഗോള വാണിജ്യ വാഹന റോഡ്മാപ്പ് പ്രകാരം 2040ഓടെ പുറന്തള്ളുന്നത് 100 ശതമാനവും ഇല്ലാതാക്കാന്‍ 2030ഓടെ നഗരങ്ങള്‍ ഇലക്ട്രിക് ട്രക്കുകളാല്‍ (ഇവി) സജീവമാക്കേണ്ടി വരും. ഇത് സാധ്യമാക്കുന്നതിനാണ് ലെയ്ന്‍ഷിഫ്റ്റിന് രൂപം നല്‍കിയിരിക്കുന്നത്. നഗരങ്ങളുമായി സഹകരിച്ച് ഇവി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ഇവി ട്രക്കുകള്‍ വിന്യസിക്കുകയും ചെയ്യുന്നതിന് ലെയ്ന്‍ഷിഫ്റ്റ് വേഗം കൂട്ടും. ഇന്ത്യയില്‍ ബെംഗളൂരു, ഡല്‍ഹി, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് ലെയ്ന്‍ഷിഫ്റ്റ് പ്രാവർത്തികമാക്കിയിരിക്കുന്നത്.

2020ല്‍ ലോകത്ത് ചരക്ക് ഗതാഗതം പുറന്തള്ളിയത് 2.2 ബില്ല്യന്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡാണ്. ഇത് വായു, കടല്‍, റെയില്‍ എന്നിവ പുറന്തള്ളിയതിനേക്കാള്‍ രണ്ടു മടങ്ങ് അധികമാണ്. ഇത് കുറയാനുള്ള സാധ്യതയില്ലെന്ന് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ലെയ്ന്‍ഷിഫ്റ്റിലൂടെ ദ ക്ലൈമറ്റ് പ്ലെഡ്ജ്, സി40 സിറ്റീസ് (ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മേയര്‍മാരുടെ നെറ്റ്‌വര്‍ക്ക്), പൊതു സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍, നഗര അധികൃതര്‍, എന്‍ജിഒകള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഹരിതഗൃഹ വാതക പുറന്തള്ളല്‍ കുറയ്ക്കാനാണ് ശ്രമം.

Content Highlights: Laneshift | Zero emission| Carbon|

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com