ADVERTISEMENT

ഡാനിയൽ കൊടുങ്കാറ്റിന്റെ സംഹാരതാണ്ഡവത്തിൽ നിന്നും ഇനിയും മോചിതമാകാതെ തുടരുകയാണ് കിഴക്കൻ ലിബിയ. ദുരന്തം നാശം വിതച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് കിടപ്പാടം പോലുമില്ലാതെ വലയുന്ന ആയിരക്കണക്കിന് വരുന്ന ലിബിയൻ ജനതയ്ക്ക് ആശ്വസിക്കാൻ വകയില്ല. മലിനജലത്തിന്റെ രൂപത്തിൽ വീണ്ടും ഇവർക്ക് മുന്നിൽ ഭീഷണി ഉയർത്തുകയാണ്. 

പ്രളയം ഏറ്റവും കൂടുതലായി ബാധിച്ച ഡെർണ പോലെയുള്ള പല മേഖലകളിലും ജലജന്യ രോഗങ്ങൾ വ്യാപകമായി പടരുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ജലസ്രോതസുകളിലെല്ലാം മാലിന്യം കലർന്ന പ്രളയജലം നിറഞ്ഞതാണ് ഈ അവസ്ഥയ്ക്ക് കാരണം. നിലവിൽ കെമിക്കലുകളും അണുക്കളും നിറഞ്ഞ നിലയിലുള്ള ജലം ജനങ്ങൾ ഉപയോഗിക്കുന്നത് വലിയ രീതിയിലുള്ള പരിണതഫലങ്ങൾ ഉണ്ടാക്കും. ശുചിത്വമില്ലായ്മയും ജലമലിനീകരണവുമാണ് കോളറ, ടൈഫോയിഡ്, പോളിയോ, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിക്കുന്നതിന് ഇടയാക്കുന്നതെന്ന് ലോക ആരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഈ രണ്ടു സാഹചര്യങ്ങളും ലിബിയയിൽ ഉണ്ട്.

(Photo by Abdullah DOMA / AFP)
(Photo by Abdullah DOMA / AFP)
ലിബിയയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ മൃതദേഹം കയറ്റിയ ട്രക്കിനു സമീപം നിൽക്കുന്നവർ∙ (Photo by AFP)
ലിബിയയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ മൃതദേഹം കയറ്റിയ ട്രക്കിനു സമീപം നിൽക്കുന്നവർ∙ (Photo by AFP)

2011 മുതൽ ഇങ്ങോട്ട് ലിബിയയിലെ മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം അടിസ്ഥാന സൗകര്യങ്ങൾ താറുമാറായി കിടക്കുന്നതിനാൽ പകർച്ചവ്യാധികൾ പോലെയുള്ള ദുരന്തങ്ങളുടെ വ്യാപ്തിയും വർധിക്കും.  മലിനജല നിർമാർജന സ്രോതസ്സുകൾക്ക് ഉണ്ടായിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ മൂലം കൂടുതൽ ജനങ്ങൾ കുടിക്കാനായി മലിനജലത്തെ തന്നെ ആശ്രയിക്കുന്ന സാഹചര്യവും ഉണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് ഓഫീസിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ലിബിയയിൽ പ്രളയമുണ്ടായി പത്ത് ദിവസത്തിനുള്ളിൽ ചുരുങ്ങിയത് 150 ആളുകൾക്കെങ്കിലും ജലമലിനീകരണം മൂലമുള്ള അസുഖബാധികൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഡെർണയിൽ നിന്നുള്ള 55 കുട്ടികളും ഇതിൽ ഉൾപ്പെടും. പ്രളയക്കെടുതികളിൽ നിന്ന് കരകയറുന്നതിനൊപ്പം തന്നെ ജലജന്യ രോഗങ്ങൾക് തടയിടാനും ശുദ്ധജലം ലഭ്യമാക്കാനും സാധിച്ചില്ലെങ്കിൽ മറ്റൊരു ദുരന്തത്തിന് കൂടി ലിബിയ ഉടൻ തന്നെ സാക്ഷ്യം വഹിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

പ്രളയത്തിനുശേഷം ഡെർണ നഗരം. ആകാശദൃശ്യം (Photo by BLACKSKY / AFP)
പ്രളയത്തിനുശേഷം ഡെർണ നഗരം. ആകാശദൃശ്യം (Photo by BLACKSKY / AFP)
ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്ന് ഡെർണയിലുണ്ടായ വെള്ളപ്പൊക്കം∙ (Photo by Al-Masar TV / AFP)
ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്ന് ഡെർണയിലുണ്ടായ വെള്ളപ്പൊക്കം∙ (Photo by Al-Masar TV / AFP)

അതേസമയം കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാഹചര്യത്തിലേക്ക് നയിച്ചത് കാലാവസ്ഥ വ്യതിയാനം തന്നെയാണെന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഹരിത ഗൃഹ വാതകങ്ങളുടെ ഉയർന്ന തോതിലുള്ള പുറന്തള്ളൽ മൂലമാണ് ലഭിക്കേണ്ടതിലും 50 ശതമാനം അധികം മഴ ഉണ്ടായത്. രാഷ്ട്രീയ സംഘർഷങ്ങൾ മൂലം ഇത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കാനാവാത്തത് പ്രളയം കൂടുതൽ മേഖലകളിലേക്കും ജനങ്ങളിലേക്കും എത്തുന്നതിന് കാരണമാവുകയും ചെയ്തു. കൃത്യസമയത്ത് സുരക്ഷയുറപ്പാക്കാനാവാതെ ഡാമുകൾ തകർന്നത് ഇതിനോട് ചേർത്ത് വായിക്കാം.

The United Nations is providing aid to areas in eastern Libya after extreme rainfall caused devastating floods. Photo: AFP
The United Nations is providing aid to areas in eastern Libya after extreme rainfall caused devastating floods. Photo: AFP
ലിബിയയിലെ പ്രളയദുരന്തത്തിന്റെ സാറ്റലൈറ്റ് ചിത്രം∙  (Photo by Handout / Satellite image ©2023 Maxar Technologies / AFP)
ലിബിയയിലെ പ്രളയദുരന്തത്തിന്റെ സാറ്റലൈറ്റ് ചിത്രം∙ (Photo by Handout / Satellite image ©2023 Maxar Technologies / AFP)

വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പിലെ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ നിഗമനങ്ങൾ പ്രകാരം നിലവിലെ സാഹചര്യത്തിൽ ഈ മേഖലയിൽ ഇതേ ശക്തിയിൽ കൊടുങ്കാറ്റുകൾ പത്ത് വർഷത്തിൽ ഒരിക്കലെങ്കിലും ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്.  അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം മെച്ചപ്പെടുത്തുകയും പൊതു ജലസ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തി അണുവിമുക്തമാക്കുകയും ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിലൂടെ മാത്രമേ നിലവിൽ ലിബിയ നേരിടുന്ന ഭീഷണിക്ക് അറുതി വരുത്താൻ സാധിക്കു. അതിനൊപ്പം തന്നെ മലിനജലം മൂലമുണ്ടാകാവുന്ന പ്രതികൂല സാഹചര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ അവബോധവും നൽകേണ്ടതുണ്ട്.

കിഴക്കൻ ലിബിയയിലെ ഡെർണയിലുണ്ടായ വെള്ളപ്പൊക്കം∙  (Photo by AFP)
കിഴക്കൻ ലിബിയയിലെ ഡെർണയിലുണ്ടായ വെള്ളപ്പൊക്കം∙ (Photo by AFP)
ലിബിയയിലെ ഡെർണയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ∙  (Photo by The Libyan Red Crescent / AFP)
ലിബിയയിലെ ഡെർണയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ∙ (Photo by The Libyan Red Crescent / AFP)

Content Highlights: Libya | Threat | Disaster | Flood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com