ADVERTISEMENT

നഗരസന്ദർശന'ത്തിന് ഇറങ്ങിയ പുള്ളിപ്പുലിയെ 5 മണിക്കൂർ നീണ്ട പ്രയത്‌നത്തിന് ഒടുവിൽ വനംവകുപ്പ് പിടികൂടി. ഇന്നലെ പുലർച്ചെ 5.30ന് താനെ സമതാ നഗർ കോറം ഷോപ്പിങ് മാളിനു സമീപം കണ്ട പുലി, പിന്നീട് മാളിന്റെ പാർക്കിങ്ങിലേക്കു കയറി. എന്നാൽ പൊലീസും വനംവകുപ്പും മൂന്നു മണിക്കൂറോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വസന്ത്‌വിഹാറിലേക്കു നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടേക്കു കുതിച്ചു.

അതിനിടെയാണ് താനെ കാഡ്ബറി ജംക്‌ഷനിലെ ഹോട്ടൽ സത്കാർ റെസിഡൻസിയുടെ ബേസ്‌മെന്റിൽ പുലി എത്തിയതായി വിവരം ലഭിച്ചത്.  വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വച്ച് കെണിയിലാക്കി. ബോറിവ്‌ലി സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിനോട് ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ ഇടയ്ക്കു പുലിയിറങ്ങാറുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com