ADVERTISEMENT

തിരക്കേറിയ റോഡിൽ മുട്ടയിടുന്ന മൂർഖൻ പാമ്പിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. കർണാടകയിലെ മധുർ പട്ടണത്തിലാണ് അപൂർവമായ സംഭവം നടന്നത്. കഴിഞ്ഞ മാർച്ചിലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ സംഭവം പുറംലോകമറിഞ്ഞത്.

നഗരത്തിൽ താമസിക്കുന്ന അധ്യാപകന്റെ വീടിനുള്ളിൽ കണ്ടെത്തിയ മൂർഖൻ പാമ്പിനെ അദ്ദേഹം പുറത്താക്കി. അതിനു ശേഷം തദ്ദേശീയരായ പാമ്പുപിടിത്ത വിദഗ്ധനെ വിവരമറിയിച്ചു. എന്നാൽ പാമ്പുപിടുത്ത വിദഗ്ധനായ പ്രസന്ന എത്തുന്നതിന് മുൻപ് തന്നെ പാമ്പ് വീടിനു മുന്നിലുള്ള നിരത്തിലേക്ക് ഇഴഞ്ഞു നീങ്ങി. തിരക്കേറിയ റോഡിലെത്തിയ പാമ്പ് അവിടെത്തന്നെ മുട്ടകളിടാൻ തുടങ്ങി. റോഡിലിറങ്ങിയ പാമ്പ് മുട്ടയിടുന്ന ദൃശ്യങ്ങൾ അധ്യാപകൻ തന്നെയാണ് പകർത്തിയത്.

14 മുട്ടകളിട്ട പാമ്പിനെ പിന്നീട് പാമ്പു പിടിത്ത വിദഗ്ധനായ പ്രസന്ന പിടികൂടി സമീപത്തുള്ള വനത്തിലേക്ക് തുറന്നുവിട്ടു. പാമ്പിന്റെ മുട്ടകൾ വിരിയുന്നതു വരെ അവയെ സൂക്ഷിക്കുമെന്നും വിരഞ്ഞ ശേഷം കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്ത് തുറന്നു വിടുമെന്നും പ്രസന്ന വ്യക്തമാക്കി. സാധാരണയായി മൂർഖൻ പാമ്പുകൾ 20 മുതൽ 40 വരെ മുട്ടകൾ ഇടാറുണ്ട്. പാമ്പ് മുട്ടയിടുന്നത് കാണാൻ നിരവധിയാളുകൾ സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com