ADVERTISEMENT

ചില ദൃശ്യങ്ങൾ കണ്ടാൽ പ്രകൃതിയുടെ നിയമങ്ങൾ ക്രൂരമാണെന്നു മനുഷ്യർക്കു തോന്നും . അത്തരമൊരു സംഭവത്തിനാണ് സൗത്ത് ആഫ്രിക്കയിലെ ബോട്സ്വാന അതിർത്തിയിലുള്ള മാഡിക്വേ വന്യമൃഗ സങ്കേതം സാക്ഷ്യം വഹിച്ചത്. ബയോളജി പ്രഫസറും സിനിമാ സംവിധായകനുമായ ജൂഡി ലെമ്പർഗും ഒപ്പമുള്ള ഒരു സംഘം വിനോദസഞ്ചാരികളുമാണ് ഈ ദൃശ്യങ്ങൾ നേരിൽ കണ്ടത്.

വിശന്നുവലഞ്ഞ ഒരുകൂട്ടം സിംഹങ്ങളാണ് കൂറ്റൻ കാട്ടുപോത്തിനെ വേട്ടയാടിയത്. വലുപ്പത്തിൽ മുന്നിലാണെങ്കിലും സിംഹക്കൂട്ടത്തിനു മുന്നിൽ പിടിച്ചു നിൽക്കാനുള്ള ശേഷിയൊന്നും കാട്ടുപോത്തിനുണ്ടായിരുന്നില്ല. കീഴ്പെടുത്തിയ കാട്ടുപോത്തിന്റെ ജീവൻ പോകുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നും സിംഹക്കൂട്ടത്തിനുണ്ടായിരുന്നില്ല. ജീവനോടെ തന്നെ കാട്ടുപോത്തിനെ കടിച്ചുകീറി ഭക്ഷിക്കുകയാണ് സിംഹങ്ങൾ ചെയ്തത്.പലപ്പോഴും വേദനകൊണ്ട് കാട്ടുപോത്ത് പുളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഏകദേശം 15 മിനിട്ടോളം കഴിഞ്ഞാണ് കാട്ടുപോത്തിന്റെ ജീവനറ്റത്. അതുവരെ സിംഹങ്ങൾ ജീവനോടെയാണ് കാട്ടുപോത്തിനെ കടിച്ചുകീറി ഭക്ഷിച്ചത്. കഴിഞ്ഞ 40 വർഷത്തിനിടയിൽ ആദ്യമായാണ് ഇത്തരമൊരു ദാരുണമായ രംഗത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്നതെന്ന് ജൂഡി ലെമ്പർ വ്യക്തമാക്കി.സിംഹക്കൂട്ടത്തിലെ ആൺ സിംഹങ്ങൾ കാട്ടുപോത്തിന്റെ ജീവനറ്റ ശേഷമാണ് അതിനെ ഭക്ഷിക്കാൻ തുടങ്ങിയതെങ്കിലും പെൺ സിംഹങ്ങളും കുട്ടികളും അക്ഷമരായിരുന്നു. അവരാണ് കാട്ടുപോത്തിനെ ജീവനോടെ കടിച്ചുകീറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com