ADVERTISEMENT
snake-swallowing-a-whole-crocodile2
Image Credit: Facebook/GG Wildlife Rescue Inc

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലുള്ള മൗണ്ട് ഇസായിൽ കയാക്കിങ്ങിനെത്തിയതായിരുന്നു മാർട്ടിൻ മുള്ളർ എന്ന സാഹസിക സഞ്ചാരി. അതിനിടയിലാണ് ഒരു ചതുപ്പ് നിലത്തിനു സമീപം കൂറ്റൻ മുതലയും പെരുമ്പാമ്പും തമ്മിലുള്ള പോരാട്ടം ശ്രദ്ധയിൽ പെട്ടത്. ശുദ്ധജലത്തിൽ ജീവിക്കുന്ന മുതലയും ഒലിവ് പൈതൺ വിഭാഗത്തിലുള്ള പെരുമ്പാമ്പും തമ്മിലുള്ള പോരാട്ടം ഏറെനേരം നീണ്ടുനിന്നു.

ഓസ്ട്രേലിയയിലെ കൂറ്റൻ പെരുമ്പാമ്പുകളിലൊന്നാണ് ഒലിവ് പൈതൺ. ഏകദേശം 13 അടി നീളം വരെ ഇവയ്ക്കു വയ്ക്കാറുണ്ട്. സാധാരണയായി പക്ഷികളും വവ്വാലുകളും എലികളുമൊക്കെയാണ് ഇവയുടെ ഇരകളെങ്കിലും സാഹചര്യം അനുകൂലമായാൽ കൂറ്റൻ മോണിട്ടർ ലിസാഡിനെയും മുതലകളെയുമൊക്കെ ഇവർ അകത്താക്കും. അങ്ങനെയാകാം ഈ മുതലയെയും ആക്രമിച്ച് കീഴ്പ്പെടുത്തിയത്.

snake-swallowing-a-whole-crocodile1
Image Credit: Facebook/GG Wildlife Rescue Inc

ഇവിടെകാണപ്പെടുന്ന ശുദ്ധജല മുതലകളും വലുപ്പത്തിൽ നിസ്സാരക്കാരല്ല. വലിയ ഒരു മുതലയ്ക്ക് 4.9 അടി നീളമെങ്കിലുമുണ്ടാകും. തരം കിട്ടിയാൽ മുതലകളും പാമ്പുകളെ ആഹാരമാക്കാറുണ്ട്. കൂറ്റൻ മുതലയെ ഏറെ സമയമെടുത്താണ് ഈ പെരുമ്പാമ്പ് വിഴുങ്ങിയത്. കൂടുതൽ വലുപ്പമുള്ള ഇരകളെ വിഴുങ്ങുമ്പോൾ പെരുമ്പാമ്പുകളുടെ വായ വികസിക്കും. ശരീരം മെല്ലെ ചലിപ്പിച്ച് പിന്നീടവ വലിയ ഇരയെ മെല്ലെ വിഴുങ്ങും.

കൂറ്റൻ ഇരകളെ ഭക്ഷിച്ചു കഴിഞ്ഞാൽ മാസങ്ങളോളമെടുത്താണ് ദഹന പ്രക്രിയ പൂർത്തിയാകുന്നത്. ഇരയുടെ എല്ലുകളും മാംസവും ആന്തരാവയവങ്ങളുമൊക്കെ ദഹിക്കാൻ സമയമേറെയെടുക്കും. മുതലയുടെ ശൽക്കങ്ങളും പല്ലുകളുമൊക്കെ പിന്നീട് വിസർജ്യം വഴി പുറത്തുപോകുകയാണ് ചെയ്യുന്നത്.

മാർട്ടിൻ മുള്ളർ പകർത്തിയ ചിത്രങ്ങൾ ജിജി വൈൽഡ് ലൈഫ് റെസ്ക്യൂവിന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പങ്കുവച്ചത്. കൂറ്റൻ പെരുമ്പാമ്പ് മുതലയെ അകത്താക്കുന്ന അപൂർവ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് സൈബർലോകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com